അക്രമികളെ അറസ്റ്റ് ചെയ്യണം : ആധാരം എഴുത്ത് അസോസിയേഷന്‍

പൊന്‍കുന്നം: ആധാരം എഴുത്ത് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റും ക്ഷേമനിധി ബോര്‍ഡ് അംഗവുമായ ചെറുവള്ളി ഞള്ളമല എന്‍ കെ സുധാകരന്‍ നായരുടെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ അടിച്ചുതകര്‍ക്കുകയും വീടിനുമുമ്പില്‍ കരിങ്കൊടി സ്ഥാപിക്കുകയും ചെയ്ത സംഭവത്തില്‍ ആധാരം എഴുത്ത് അസോസിയേഷന്‍ പ്രതിഷേധിച്ചു.

അക്രമികളെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമത്തിന്‍റെ മുമ്പില്‍ കൊണ്ടുവരണമെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ഇന്ദു കലാധരന്‍ അധീകൃതരോട് അഭ്യര്‍ത്ഥിച്ചു.അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ മുഴുവന്‍ ആധാരമെഴുത്തുകാരും എന്‍ കെ സുധാകരനുണ്ടായ ദുഖത്തില്‍ പങ്കുചേരുന്നതായി സംസ്ഥാന ജനറല്‍ സെക്രട്ടറി എ അന്‍സര്‍ പറഞ്ഞു.

സമ്മേളനത്തില്‍ യുണിറ്റ് പ്രസിഡന്‍റ് വി എസ് വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ല പ്രസിഡന്‍റ് വി വി ശശിമോന്‍,ജില്ലാ സെക്രട്ടറി ബാബു എം ലുക്കോസ്,സംസ്ഥാന സെക്രട്ടറി അഗസ്റ്റിന്‍ ജോസ് ,ടി പി രവീന്ദ്രന്‍ പിള്ള ,എം ജി മോഹനകുമാര്‍,ബെന്നി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

ആധാരമെഴുത്ത് സംഘടനയുടെ സംസ്ഥാന പ്രതിനിധിസംഘം വെള്ളിയാഴ്ച വൈകിട്ട് ചെറുവള്ളിയിലുള്ള എന്‍ കെ സുധകരന്‍ നായരുടെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.ജില്ലാ നേതാക്കളും വിവിധ യുണിറ്റു ഭാരവാഹികളും ഒപ്പമുണ്ടായിരുന്നു