അക്ഷയകേന്ദ്രങ്ങളില്‍ കര്‍ഷകരുടെ വിവര രജിസ്‌ട്രേഷന്‍

പൊന്‍കുന്നം: കൃഷിഭവനുകളുടെ കീഴില്‍ കര്‍ഷകരുടെ അടിസ്ഥാന വിവരങ്ങള്‍ ശേഖരിച്ച് അക്ഷയകേന്ദ്രങ്ങള്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നു.

സംസ്ഥാന കൃഷിവകുപ്പിന്റെ വിവിധ പദ്ധതികളില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് കര്‍ഷകര്‍ കൃഷിഭൂമിയുടെ വിവരങ്ങള്‍, റേഷന്‍കാര്‍ഡ് നമ്പര്‍, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍. ആധാര്‍ / പാന്‍ നമ്പര്‍ ദേശസാല്‍കൃത ബാങ്കിന്റെ അക്കൗണ്ട് നമ്പര്‍, ബാങ്ക് വായ്പാ വിവരങ്ങള്‍ എന്നിവ സഹിതം കൃഷിഭവനില്‍ നിന്ന് ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് ജൂലായ് 10നകം സമര്‍പ്പിക്കണം.