അഖണ്ഡ ജപമാലയും ദിവ്യകാരുണ്യാരാധനയും

പാറത്തോട്: ഇടക്കുന്നം മേരിമാതാ പള്ളിയില്‍ മാര്‍പ്പാപ്പയുടെ വിശ്വാസവര്‍ഷാചരണത്തിന്റെ ഭാഗമായി 40 രാത്രിയും 40 പകലും നീണ്ടുനില്‍ക്കുന്ന അഖണ്ഡജപമാല ഫെബ്രുവരി പത്തിന് ആരംഭിച്ചു. മാര്‍ച്ച് 21ന് സമാപിക്കും. 960 മണിക്കൂര്‍ ദീര്‍ഘിക്കുന്ന ജപമാല ഇടവകയിലെ 135 കുടുംബാംഗങ്ങളും ഭക്തസംഘടനകളും സ്ഥാപനങ്ങളും ഓരോ മണിക്കുര്‍ തുടര്‍ച്ചയായി വേളാങ്കണി മാതാവിന്റെ മുന്നില്‍ ഒത്തുചേര്‍ന്ന് സമര്‍പ്പിക്കും. നാളെ മുതല്‍ 23 വരെ വൈകുന്നേരം നാലു മുതല്‍ ആറു വരെ നടക്കുന്ന ദിവ്യകാരുണ്യാരാധനയ്ക്കും വചനപ്രഘോഷണത്തിനും വിശുദ്ധ കുര്‍ബാനക്കും വികാരി ഫാ. പ്രസാദ് കൊണ്ടുപ്പറമ്പില്‍ നേതൃത്വം നല്‍കും. മാര്‍ച്ച് 21ന് വൈകുന്നേരം വേളാങ്കണ്ണിയിലേക്ക് നടത്തുന്ന തീര്‍ഥാടനത്തോടെ അഖണ്ഡ ജപമാലയ്ക്ക് സമാപനമാകും.