“അഗതി രഹിത കേരളം” പദ്ധതി

കാഞ്ഞിരപ്പള്ളി: ഗ്രാമ പഞ്ചായത്തിന്റെയും, കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാരിന്റെ “അഗതി രഹിത കേരളം” പദ്ധതിയുടെ ഭാഗമായി ആശ്രയ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കായി മെഡിക്കൽ ക്യാമ്പും, തിരിച്ചറിയൽ കാർഡ് വിതരണവും നടത്തി.

ആശ്രയ ലിസ്റ്റിൽ പെട്ടവർക്ക് സൗജന്യമായി ജീവിതകാലം മുഴുവൻ ആവശ്യമായ മരുന്നുകൾ പ്രാഥമികാരോഗ്യ കേന്ദ്രം വഴി നൽകുന്നതാണ് പദ്ധതി. മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ റോസമ്മ വെട്ടിത്താനം അദ്ധ്യക്ഷയായി.

പഞ്ചായത്തംഗങ്ങളായ മേഴ്സി മാത്യു, എം.എ.റിബിൻ ഷാ, ചാക്കോച്ചൻ ചുമപ്പുങ്കൽ, നൈനാച്ചൻ വാണിയപുരക്കൽ, സുരേന്ദ്രൻ കാലായിൽ, ജാൻസി ജോർജ്, സജിൻ വി, നസീമാ ഹാരീസ് എന്നിവർ പ്രസംഗിച്ചു. ക്യാമ്പിന് കാളകെട്ടി പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ബോബി കുര്യൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ഷെൽജാ ഇസ്മായിൽ, സിബി തോമസ്, ബിജു കെ.വി, ബിന്ദു മോൾ, സിനി, ശ്രീജ, നസീമ, ലാലി, സീനത്ത് എന്നിവർ നേതൃത്വം നൽകി.