അഞ്ചില്‍ അഞ്ചും; ഇന്ത്യക്ക് പരമ്പര : സിംബാബ്‌വെയക്ക് ഇന്ത്യയുടെ ‘വൈറ്റ് വാഷ്’ , അമിത് മിശ്രക്ക് ആറു വിക്കറ്റുകള്‍

1
ബുലവായോ : വിദേശത്ത് ആദ്യ സമ്പൂര്‍ണ്ണ ഏകദിന വിജയം എന്ന ലക്ഷ്യമിട്ട് സിംബാബ്‌വെയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തിന് ഇറങ്ങിയ ഇന്ത്യന്‍ ടീമിന് പ്രതീക്ഷിച്ച വിജയം. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ വിദേശത്ത് വെച്ച് ഇന്ത്യ നേടുന്ന ആദ്യ സമ്പൂര്‍ണ വിജയമായി ഇത്. സ്കോര്‍ സിംബാബ്‌വെ 39.5 ഓവറില്‍ 163. ഇന്ത്യ – 34 ഓവറില്‍ 167ന് മൂന്ന്.

ഇന്ത്യക്ക് വേണ്ടി അമിത് മിശ്ര ആറു വിക്കറ്റുകള്‍ നേടിയപ്പോള്‍ ബാറ്റ്‌സ്മാന്‍മാരായ രഹാനെ 50(106) റണ്‍സും, ജഡേജ 48(85) റണ്‍സും, ദവാന്‍ 41(48) റണ്‍സും നേടി.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 39.5 ഓവറില്‍ 163 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി സിംബാബ്‌വെയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

ഇന്ത്യന്‍ ബൗളര്‍‌ അമിത് മിശ്ര ഗ്രൗണ്ടില്‍ നിറഞ്ഞാടി ആറു വിക്കറ്റുകള്‍‌ കൈപ്പിടയിലാക്കിയപ്പോള്‍ സിംബാബ്‌വെന്‍ ബാറ്റിംഗ് നിരയില്‍ അഞ്ചു ബാറ്റ്സ്മാന്‍മാര്‍ക്ക് മാത്രമാണ് അഞ്ചക്കം കടക്കാന്‍ സാധിച്ചത്. 8.5 ഓവറില്‍ 48 റണ്‍സ് വഴങ്ങിയാണ് മിശ്ര ആറു വിക്കറ്റുകള്‍ നേടിയത്.

പരമ്പരയില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ ടീം ഇന്ത്യക്ക് തന്നെയാണ് ഇന്നത്തെ കളിയിലും വ്യക്തമായ മുന്‍തൂക്കം. എന്നാല്‍ ആദ്യ നാല് മത്സരങ്ങളിലും പരാജയപ്പെട്ട സിംബാബ്‌വേയ്ക്ക് നാട്ടുകാരുടെ മുന്നില്‍ മാനംകാക്കാന്‍ അവസാന അവസരം കൂടിയായിരുന്നു ഈ മത്സരം. വിദേശത്ത് ഇന്ത്യ ഇതുവരെ സമ്പൂര്‍ണ്ണ ഏകദിന പരമ്പര വിജയം നേടിയിട്ടില്ലായിരുന്നു.

പരമ്പര തുടങ്ങും മുമ്പ് ഒരു മത്സരത്തിലെങ്കിലും ഇന്ത്യയെ അമ്പരപ്പിക്കുമെന്നായിരുന്നു സിംബാബ്‌വേ കോച്ച് ആന്‍ഡി വാലറുടെ അവകാശവാദം. സ്വന്തം നാട്ടിലെ ആനുകൂല്യങ്ങള്‍ മുതലാക്കി സിംബാബ്‌വേ ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നും ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ മണ്ണില്‍ കളിക്കുന്ന ലാഘവത്തോടെ ഓരോ മത്സരവും ജയിച്ചുകയറിയ ടീം ഇന്ത്യ എതിരാളികളെ നിഷ്പ്രഭരാക്കി.

ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ ആദ്യ കശ്മീരുകാരന്‍ പര്‍വേസ് റസൂലിന് അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റമാകും അഞ്ചാം ഏകദിനം എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്ലേയിംഗ് ഇലവനില്‍ റസൂലിന്‍റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. നേരത്തെ റസൂലിന് ഇടം നല്‍കണമെന്ന് കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയടക്കം ആവശ്യപ്പെട്ടിരുന്നു.
അവസാന മത്സരത്തിലും വമ്പന്‍ ജയം നേടി നാട്ടിലേക്ക് സന്തോഷത്തോടെ തിരിച്ചുപോകണമെന്നാണ് ആഗ്രഹമെന്ന് വിരാട് കോഹ്‌ലി മത്സരത്തിന് മുന്നോടിയായി പറഞ്ഞിരുന്നു. പ്രമുഖരില്ലാതെ നാലാം ഏകദിനത്തിനിറങ്ങിയിട്ടും വലിയ വിജയം നേടാനായത് കോഹ്‌ലിയുടെ ആത്മവിശ്വാസമുയര്‍ത്തിയിട്ടുണ്ട്.

ചാമ്പ്യന്‍സ് ട്രോഫിക്കും ത്രിരാഷ്ട്ര ഏകദിന വിജയത്തിനും ശേഷം ഇന്ത്യ നേടുന്ന മൂന്നാമത്തെ കിരീടമാണ് സിംബാബ്‌വെയിലേത്. ബുലവായോയിലാണ് അവസാന മത്സരം നടക്കുന്നത്.
Ravindra Jadeya

3