അധ്യാപക, അനധ്യാപക സംഗമവും യാത്രയയപ്പും

കാഞ്ഞിരപ്പള്ളി: രൂപത കോര്‍പറേറ്റ് മാനേജ്‌മെന്റില്‍പ്പെട്ട വിദ്യാലയങ്ങളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും സംഗമവും യാത്രയയപ്പു സമ്മേളനവും 26ന് രാവിലെ 9.30ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രല്‍ മഹാജൂബിലി ഹാളില്‍ നടക്കും.

മൂവാറ്റുപുഴ മലങ്കര കത്തോലിക്ക രൂപതാധ്യക്ഷന്‍ ഏബ്രഹാം മാര്‍ യൂലിയോസ് ‘അധ്യാപകരുടെ വിളിയും ദൗത്യവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് 1.30ന് നടക്കുന്ന യാത്രയയപ്പു സമ്മേളനത്തില്‍ വികാരി ജനറാള്‍ റവ.ഡോ. മാത്യു പായിക്കാട്ട് അധ്യക്ഷതവഹിക്കും. രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനവും സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണവും ഉപഹാര സമര്‍പ്പണവും നടത്തും. കത്തീഡ്രല്‍ വികാരി ഫാ. ജോര്‍ജ് ആലുങ്കല്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.

രൂപതയിലെ എല്ലാ വിദ്യാലയങ്ങളില്‍ നിന്നുമായി 1500ല്‍പരം അധ്യാപകരും അനധ്യാപകരും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് കോര്‍പറേറ്റ് മാനേജര്‍ ഫാ. സഖറിയാസ് ഇല്ലിക്കമുറിയില്‍ അറിയിച്ചു.