അധ്യാപക-വിദ്യാര്‍ഥി സംഗമം

കാളകെട്ടി: അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥി-അധ്യാപക സംഗമം ഞായറാഴ്ച നടക്കും.

ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന സമ്മേളനത്തില്‍ പ്രസിഡന്റ് തോമസ് വടകര അധ്യക്ഷത വഹിക്കും. സ്‌കൂള്‍ മാനേജര്‍ ഫാ. ജോണി ചെരിപുറം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ പ്ലസ്ടു പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച അലീന അലക്‌സ്, ജോബിന്‍ സ്‌കറിയ, ജോസുക്കുട്ടി, ജറീന ജോസ് എന്നിവരെയും ഇടമറ്റത്ത് കിണറ്റില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തിയ ടോമി പ്ലാന്തോട്ടത്തിനെയും ആദരിക്കും.