അനധികൃത റോഡ് നിര്‍മാണം തടഞ്ഞ നേതാക്കള്‍ക്കെതിരെ കേസ് , പ്രശ്നത്തിനു പരിഹാരമുണ്ടാക്കാമെന്നു ഡോ. എന്‍. ജയരാജ് എം.എല്‍.എ

2-web-nirmanam

കാഞ്ഞിരപ്പള്ളി: ജനറല്‍ ആശുപത്രിപ്പടി – മറ്റത്തില്‍പടി റോഡില്‍ സ്വകാര്യവ്യക്തിയുടെ അനധികൃത നിര്‍മാണം തടഞ്ഞ സമരസമിതി നേതാക്കള്‍ക്കെതിരേ പൊലീസ് കേസ്.

യൂത്ത്ഫ്രണ്ട് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ആന്‍റണി മാര്‍ട്ടിന്‍, സി.പി.എം ബ്രാഞ്ച് സെക്രട്ടറി കെ.എസ്. ബാബു, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി അംഗം മോഹനന്‍, കെ.ആര്‍. ഷൈജു, പി.പി. സാനു എന്നിവരടക്കം 15 പേര്‍ക്കെതിരെയാണ് കേസ്.
പൊലീസ് കേസെടുത്തതിനെതിരെ കുന്നുംഭാഗത്ത് കൂടിയ സര്‍വകക്ഷിയോഗം പ്രതിഷേധിച്ചു.

വാഴൂര്‍ ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷാജി പാമ്പൂരി, പഞ്ചായത്ത് അംഗങ്ങളായ ഗോപിനാഥപിള്ള, ഉഷ കൃഷ്ണപിള്ള, വി.ജി. റെജി, എം.ജി. വിനോദ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ബിനു പറമ്പുകാട്ടില്‍, ഷാജി നല്ലേപ്പറമ്പില്‍ , കെ.എസ്. സാബു, ബാലചന്ദ്രന്‍, ടി.ജി. രാജേഷ് എന്നിവര്‍ സംസാരിച്ചു.

പ്രശ്നത്തിനു പരിഹാരമുണ്ടാക്കാമെന്നും ജനങ്ങള്‍ സംയമനം പാലിക്കണമെന്നും ഡോ. എന്‍. ജയരാജ് എം.എല്‍.എ അറിയിച്ചു.

1-web-nirmanam

0-web-nirmanam