അനധികൃത ലോട്ടറി: പൊതുജനങ്ങള്‍ക്ക്‌ വിവരം നല്‍കാം

അനധികൃത ലോട്ടറി വില്‍പ്പന സംബന്ധിച്ച്‌ പൊതുജനങ്ങള്‍ക്ക്‌ പോലീസ്‌ സേ്‌റ്റഷനിലോ കോട്ടയം സ്‌പെഷല്‍ ബ്രാഞ്ചിന്‍റെ 1090 എന്ന നന്പരിലോ അറിയിക്കാമെന്ന്‌ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്‌ ടി.വി. സുഭാഷ്‌ അറിയിച്ചു.

അനധികൃത ഭാഗ്യക്കുറി, അന്യസംസ്‌ഥാന ഭാഗ്യക്കുറികളുടെ വില്‍പ്പന തടയുന്നതിനുമായി രൂപീകരിച്ച ജില്ലാതല മോണിറ്ററിംഗ്‌ സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം