അനുശോചിച്ചു

മുണ്ടക്കയം: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ മരണമടഞ്ഞ ലഫ്. കേണല്‍ ഇ.കെ. നിരഞ്ജന്റെ നിര്യാണത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് യൂണിറ്റ് കമ്മിറ്റി അനുശേചിച്ചു. പ്രസിഡന്റ് സിനോള്‍ തോമസ് അധ്യക്ഷത വഹിച്ചു. എസ്. അനീഷ്, വി. മനോജ്, ജോഷി ജോസഫ്, റിനോഷ് ആന്റണി, ദീപക്, സിജോ, മജോ, ജോജി, സി.കെ. ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു.

മുണ്ടക്കയം: വീരമൃത്യുവരിച്ച എന്‍എസ്ജി കമാണ്ടര്‍ ലഫ്. കേണല്‍ നിരഞ്ജന്‍ കുമാറിന്റെ നിര്യാണത്തില്‍ വണ്ടന്‍പതാല്‍ ജനസൗഹാര്‍ദ സമിതി അനുശോചിച്ചു. സജീവന്‍ പുത്തന്‍വീട്ടില്‍, സാലിഹ് അമ്പഴത്തിനാല്‍, ജെയിംസ് വെട്ടിമറ്റത്തില്‍, തോമസ് കുളങ്ങര, ഗോപിനാഥന്‍, ബിജു, ഉമേഷ് എന്നിവര്‍ പ്രസംഗിച്ചു.