അനുശോചിച്ചു

എരുമേലി: എരുമേലി എന്‍.എസ്.എസ്. കരയോഗത്തിന്റെ മുന്‍ സെക്രട്ടറിയുംഅയ്യപ്പസേവാസംഘം എരുമേലി ശാഖാ മുന്‍സെക്രട്ടറിയുമായിരുന്ന കൊച്ചുകാങ്കോലില്‍ കെ.ഉണ്ണികൃഷ്ണന്‍നായരുടെ നിര്യാണത്തില്‍ എരുമേലി 1312-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗംഭരണസമിതി അനുശോചിച്ചു.

പ്രസിഡന്റ് ടി.അശോക്കുമാറിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന അനുശോചനയോഗത്തില്‍ സെക്രട്ടറി എം.എസ്. വിശ്വനാഥപിള്ള,എസ്.വിജയകുമാര്‍,ശ്രീകുമാര്‍,കെ.ജി ഹരികൃഷ്ണന്‍ ,ശോഭനാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.