അന്ത്യയാത്രയിലും ഒരുമിച്ച്, ഉറ്റ സുഹൃത്തിനെപ്പോലെയായിരുന്ന ജ്യേഷ്ഠന്റെ മൃതശരീരംകണ്ട് അനുജന്‍ കുഴഞ്ഞുവീണ് മരിച്ചു.

അന്ത്യയാത്രയിലും ഒരുമിച്ച്,   ഉറ്റ സുഹൃത്തിനെപ്പോലെയായിരുന്ന ജ്യേഷ്ഠന്റെ മൃതശരീരംകണ്ട് അനുജന്‍ കുഴഞ്ഞുവീണ് മരിച്ചു.

കാഞ്ഞിരപ്പള്ളി: ഉറ്റ സുഹൃത്തിനെപ്പോലെയായിരുന്ന ജ്യേഷ്ഠന്റെ മൃതശരീരംകണ്ട് അനുജന്‍ കുഴഞ്ഞുവീണ് മരിച്ചു.

കൊരട്ടി പയ്യനാട്ട് റിട്ട.അധ്യാപകനായിരുന്ന പി.വി.വര്‍ക്കി (ജോര്‍ജ് -85), അനുജന്‍ റിട്ട.വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി.ജോസഫ്(82) എന്നിവരാണ് ബന്ധുക്കളെയും സ്‌നേഹിതരെയും ദുഃഖത്തിലാഴ്ത്തി അന്ത്യയാത്രയിലും ഒരുമിച്ചത്.

കഴിഞ്ഞ ദിവസം മരണമടഞ്ഞ വര്‍ക്കിയുടെ മൃതദേഹം ആസ്​പത്രിയില്‍ നിന്ന് മരണാനന്തര ചടങ്ങുകള്‍ക്കായി അനുജന്‍ ജോസഫിന്റെ വീട്ടിലാണ് എത്തിച്ചത്. പ്രാര്‍ത്ഥനാചടങ്ങുകള്‍ തുടങ്ങിയപ്പോള്‍ മൃതദേഹംകണ്ട് ജോസഫ് കുഴഞ്ഞുവീഴുകയായിരുന്നു.

ജോസഫിനെ ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെറുപ്പംമുതല്‍ ഇരുവരും ഉറ്റസുഹൃത്തുക്കളെപ്പോലെയായിരുന്നു. മരണത്തിലും വേര്‍പിരിയാതിരുന്ന സഹോദരങ്ങളില്‍ ജ്യേഷ്ഠന്‍ വര്‍ക്കിയുടെ ശവസംസ്‌കാരം പുത്തന്‍ കൊരട്ടി സെന്റ്ജോസഫ് പള്ളിയില്‍ വ്യാഴാഴ്ച നടത്തി. അനുജന്‍ ജോസഫിന്റെ ശവസംസ്‌കാരകര്‍മ്മങ്ങള്‍ ഇവിടെത്തന്നെ വെള്ളിയാഴ്ച 2.30ന് നടക്കും.

നെടുംകുന്നം ഇടയാടിയില്‍ മോനിക്കുട്ടിയാണ് പി.വി.ജോസഫിന്റെ ഭാര്യ. മക്കള്‍: ഷാജി (സൂപ്രണ്ട് പൊതുമരാമത്ത് വകുപ്പ്, പൈനാവ്), ഷൈനി, ഷീന, ജോജി(ഖത്തര്‍). മരുമക്കള്‍: ഷീല മരങ്ങാട്ട് കറിക്കാട്ടൂര്‍ (എസ്.ബി.ടി. കാഞ്ഞിരപ്പള്ളി), ജോയി പാണ്ടിമാക്കല്‍ മണിമല(അധ്യാപകന്‍ സാന്‍തോം എച്ച്.എസ്. കണമല), സില്‍വി കൊച്ചിടനാട് ചങ്ങനാശ്ശേരി (സഹകരണബാങ്ക് ചീരംചിറ), ബിന്ദു മരുതുംകുഴിയില്‍ ളാക്കാട്ടൂര്‍(ഖത്തര്‍).