അപകടം വർധിക്കുന്നതായി പരാതി

ചെങ്ങളം ∙ ഇല്ലിക്കൽ–കുമരകം റോഡിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് എടുത്ത കുഴി മൂടാത്തതിനാൽ ബൈക്ക് അപകടം വർധിക്കുന്നതായി പരാതി.

ചെങ്ങളം കടത്തുകടവിനു സമീപം ഇത്തരത്തിലുള്ള കുഴി ബൈക്ക് യാത്രികർക്കും മറ്റു യാത്രക്കാർക്കും അപകടക്കെണിയാകുന്നുണ്ട്. ഇന്നലെ മാത്രം മൂന്നുപേർ ബൈക്കിൽനിന്നു വീണ് പരുക്കേറ്റു. രാത്രിയിൽ ഈ ഭാഗങ്ങളിൽ തെരുവു വിളക്ക് ഇല്ലാത്തതിനാൽ അപകടം കൂടുതലാണ്.