അപകടവളവ് ചീഫ് വിപ്പ്സന്ദര്‍ശിക്കും

എരുമേലി: ശബരിമല സീസണില്‍ അപകടങ്ങള്‍ തുടര്‍ച്ചയാകുന്ന എരുമേലി – മുണ്ടക്കയം സംസ്ഥാനപാതയിലെ കണ്ണിമല മഠംപടി വളവ് ഇന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ് സന്ദര്‍ശിക്കും.
സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാത്തതാണ് അപകടങ്ങള്‍ക്കു കാരണമാകുന്നതെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് സന്ദര്‍ശനം. പൊതുമരാമത്ത് ഉദ്യോഗസ്ഥരോടും സ്ഥലത്തെത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുത്തനെയുള്ള ഇറക്കവും കൊടും വളവുമുള്ള ഇവിടെ നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞദിവസം മിനിബസ് മറിഞ്ഞ് 11 അയ്യപ്പഭക്തര്‍ക്ക് പരിക്കേറ്റിരുന്നു.