അപകീർത്തി: തിരഞ്ഞെടുപ്പ് കമ്മിഷന് ജോർജുകുട്ടി ആഗസ്തി പരാതി നൽകി

ഈരാറ്റുപേട്ട∙ പൂഞ്ഞാർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തിക്കും കുടുംബത്തിനുമെതിരെ ഫെയ്സ് ബുക്കിലും വാട്സ് ആപ്പിലും അപകീർത്തികരമായ പരാമർശങ്ങൾ പ്രചരിപ്പിച്ചതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.

കരിനിലം കല്ലേക്കുളം സ്വദേശിക്കെതിരെയാണു പരാതി. ജോർജുകുട്ടി ആഗസ്തിക്കെതിരെ 19 കോടി രൂപയുടെ ആരോപണമാണ് നവമാധ്യമങ്ങളിൽക്കൂടി ഉന്നയിച്ചിരിക്കുന്നത്