അപൂർവ ഖുറാൻ എരുമേലിയിൽ

അപൂർവ ഖുറാൻ എരുമേലിയിൽ

എരുമേലി :ഒമാനിൽ മുബാറക് മസൂദ് ഖലീഫ് അൽ മക്ബറലി ഒരു പക്ഷേ ഇപ്പോഴും ഓർമ്മിക്കുന്നുണ്ടാകാം ഈ കൊച്ചുഖുറാനെയും 16 വർഷങ്ങൾക്ക് മുൻപ് തന്റെ ജോലിക്കാരിൽ താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന റെഫീഖിനെയും .16 വർഷങ്ങൾക്ക് മുൻപ് ഖലീഫ് എരുമേലി സ്വദേശി റഫീഖിന് സമ്മാനിച്ചതാണ്‌ ഈ കൊച്ചുഖുറാൻ.ഇപ്പോഴും റഫീഖ് അത്യപൂർവമായ ഈ ഖുറാൻ നെഞ്ചോട്ചേർത്താണ് നോമ്പുകാലങ്ങളിലും തന്പുരാനെ സ്മരിക്കുന്നത്.

റംസാന്റെ പുണ്യദിനങ്ങളിലും എരുമേലി നേർച്ചപ്പാറ പ്ളാമൂട്ടിൽ റെഫീഖിന്റെ പ്രാർത്ഥനകളിൽ അമൂല്യസ്പർശം നിറയുന്ന ഒരു വിരലിന്റെപ്പോലും വലിപ്പമില്ലാത്ത പതിപ്പിന് ഒരിഞ്ചു നീളവും,മുക്കാലിഞ്ച് വീതിയും,6.4 മില്ലി ഗ്രാം ഭാരവുമാണ് ഉള്ളത്.16 വർഷം മുൻപ് താൻ ഗൾഫിൽ നിന്ന് മടങ്ങുമ്പോൾ താൻ ജോലിചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമ സമ്മാനിച്ച ഖുറാൻ ഒരു അമൂല്യനിധിപോലെ സ്വന്തം ഹൃദയത്തോട് ചേർത്ത് വെച്ച് സൂക്ഷിക്കുന്നു റെഫീഖ് .
quran-small-web-3

quran-small-web-1

quran-samll-web-2