അപൂർവ ശലഭങ്ങളെത്തുന്നു സുബിയുടെ വീട്ടിൽ.

കണമല : തല തുറന്നുള്ള ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായ സുബിക്ക് രാത്രിയിൽ സുന്ദര കാഴ്ച പകർന്ന് രണ്ട് ദിവസം എത്തിയത് അപൂർവമായ രണ്ട് ശലഭങ്ങൾ. രണ്ടിന്റെയും ചിത്രങ്ങൾ മൊബൈൽ ഫോണിലെ ക്യാമറയിൽ പകർത്താനും കൗതുകം പങ്കിടാനും അയൽക്കാർ ഉൾപ്പടെ നിരവധി പേർ എത്തി.

അടുത്ത ദിവസവും ശലഭ കാഴ്ച പ്രതീക്ഷിക്കുന്നു സുബി. എയ്ഞ്ചൽവാലിയിലെ വനിതാ പൊതുപ്രവർത്തകയായ സുബിയുടെ വീട്ടിലാണ് അപൂർവ ശലഭങ്ങൾ വിസ്മയമായത്. ഒരു ശലഭത്തിന് തെങ്ങോലയുടെ സാദൃശ്യമുള്ള കൊമ്പുകൾ ഉണ്ട്.