അപൂർവ സ്‌ഥാനാർഥി സംഗമം

അപൂർവ സ്‌ഥാനാർഥി സംഗമം

മുണ്ടക്കയം ∙എൻജിനീയറിങ് വിദ്യാർഥിയായ വണ്ടൻപതാൽ സ്വദേശി അൽത്താഫ് മുഹമ്മദ്‌ തന്റെ ട്യൂഷൻ ക്ലാസിന്റെ ഹാളിനുള്ളിൽ സ്‌ഥാനാർഥികളുടെ പോസ്‌റ്റർ സംഗമം ഒരുക്കിയിരിക്കുന്നത് അപൂർവ കാഴ്ചയായി.

മുണ്ടക്കയം, കോരുത്തോട്, കൂട്ടിക്കൽ, കൊക്കയാർ, പെരുവന്താനം തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ സ്‌ഥാനാർഥികളുടെയും ജില്ലാ പഞ്ചായത്ത് ബ്ലോക്ക് ഡിവിഷനുകളിലെ സ്‌ഥാനാർഥികളുടെയും ചിത്രങ്ങളാണ് ചുവരുകളിൽ ഒട്ടിച്ചിരിക്കുന്നത്. ഇത് കാണുവാൻ ധാരാളം കാണികൾ എത്തുന്നുണ്ട്.