അപേക്ഷ ക്ഷണിച്ചു

പാറത്തോട്: ഗ്രാമപഞ്ചായത്തില്‍ എല്‍.എസ്. ജി. ഡി. വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഓവര്‍സീയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ, സിവില്‍ എന്‍ജിനീയറിങ് ഡിഗ്രിയില്‍ കുറയാത്ത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പ്രവര്‍ത്തി പരിചയം, കൂടികാഴ്ച എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഹാജരാക്കണം. അപേക്ഷകള്‍ ഒന്‍പതിന് വൈകിട്ട് നാലിന് മുന്‍പായി പാറത്തോട് പഞ്ചായത്ത് ഓഫീസില്‍ ലഭിക്കണം. അപേക്ഷ ലഭിക്കേണ്ട വിലാസം: സെക്രട്ടറി, പാറത്തോട് ഗ്രാമപഞ്ചായത്ത്, പാറത്തോട് പി. ഒ, കോട്ടയം ജില്ല.