അമല്‍ജ്യോതി കോളജിനു സമീപം ബൈക്ക് ഉപേക്ഷിച്ച നിലയില്‍

കൂവപ്പള്ളി: കാഞ്ഞിരപ്പള്ളി -എരുമേലി പാതയില്‍ അമല്‍ജ്യോതി കോളജിനു സമീപം ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടു. കഴിഞ്ഞ ഒരാഴ്ച്ചയായി ബൈക്ക് റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുകയാണ്. സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചിട്ടുണ്ട്. കോഴിക്കോട് രജിസ്‌ട്രേഷനിലുള്ള ബൈക്കാണ്.