അമിതവണ്ണം കുറയ്ക്കാം

അതിരാവിലെ എള്ളെണ്ണ സേവിച്ചാൽ അമിതവണ്ണം കുറഞ്ഞു കിട്ടും. അതേ പോലെ അതിരാവിലെ ശുദ്ധമായ തേൻ പച്ചവെള്ളത്തിൽ ഒഴിച്ചു കഴിച്ചാലും അമിതവണ്ണം കുറയും. മുതിര, ചെറുപയർ, യവം എന്നിവ ദുർമേദസ് കുറയ്‌ക്കും.

വരണാദി കഷായം, അയസ്‌കൃതി, ലോഹഭസ്മം, കന്മദഭസ്മം, വിഡംഗാദി ചൂർണം എന്നീ ആയുർവേദ മരുന്നുകൾ അമിതവണ്ണം കുറയ്‌ക്കുന്നതിന് ഫലപ്രദമാണ്. വേങ്ങാക്കാതൽ ദുർമേദസ് ഇല്ലാതാക്കും. വേങ്ങാക്കാതൽ കഷായം വെച്ച് ആറിയ ശേഷം തേൻ മേമ്പൊടി ചേർത്ത് സേവിച്ചാൽ അമിതവണ്ണം കുറയും. അമിതവണ്ണമുള്ളവർക്ക് പ്രമേഹസാദ്ധ്യത കൂടുതലുള്ളതിനാൽ തന്നെ വേങ്ങാക്കാതൽ കഷായം തയ്യാറാക്കി അതിൽ ചെറുപയറോ മലരോ ഇട്ട് കഞ്ഞിവെച്ചു കുടിച്ചാൽ പ്രമേഹം ഒരു പരിധി വരെ തടഞ്ഞു നിറുത്തുവാൻ കഴിയും.