അമിത്ഷാ നാളെ മണിമലയിൽ

കാഞ്ഞിരപ്പള്ളി∙ എൻഡിഎ സ്ഥാനാർഥി വി.എൻ. മനോജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നാളെ മണിമലയിൽ എത്തും.

ഉച്ചയ്ക്ക് 1.30നാണ് മണിമല സ്റ്റേഡിയം മൈതാനത്താണ് സമ്മേളനം. സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എൻ. ഹരി അധ്യക്ഷത വഹിക്കും.

ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ, ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ്, ബിജെപി ദേശീയ നിർവാഹകസമിതിയംഗം അൽഫോൺസ് കണ്ണന്താനം തുടങ്ങിയ നേതാക്കളും ജില്ലയിലെ എൻഡിഎ സ്ഥാനാർഥികളും പങ്കെടുക്കും.