അമൃ​താ​ന​ന്ദ​മയി മഠം ശബരിമല ശുചീ​ക​രണത്തിനിറങ്ങുന്നു

ശബരിമല: മാതാ അമൃ​താ​ന​ന്ദ​മയി മഠ​ത്തിന്റെ നേതൃ​ത്വ​ത്തില്‍ 1500 സന്ന​ദ്ധ​പ്ര​വര്‍ത്ത​കരെ പങ്കെ​ടു​പ്പിച്ച്‌ നട​ത്തുന്ന ശബരിമല തീര്‍ഥാ​ടന പൂര്‍വ ശുചീ​ക​രണം നവം​ബര്‍ ഒന്നിനും രണ്ടിനും നട​ക്കു​മെന്ന് ജില്ലാ കള​ക്ടര്‍ എസ്. ഹരി​കി​ഷോര്‍ അറിയിച്ചു. ശുചീ​ക​രണത്തിന്റെ ഉദ്ഘാ​ടനം നവം​ബര്‍ രണ്ടിന് രാവിലെ 10ന് പമ്ബ​യിലെ രാമ​മൂര്‍ത്തി മണ്ഡ​പ​ത്തില്‍ ദേവ​സ്വം​മന്ത്രി വി.​എ​സ്. ശിവ​കു​മാര്‍ നിര്‍വ​ഹി​ക്കും. നവം​ബര്‍ ഒന്നിന് സന്നി​ധാനം മുതല്‍ പമ്ബ വരെയും രണ്ടിന് പമ്ബ മുതല്‍ ളാഹ വരെയും ശുചീ​ക​രി​ക്കും. മാതാ അമൃ​താ​ന​ന്ദ​മ​യി​യുടെ നിര്‍ദേശ പ്രകാരം എത്തുന്ന കേര​ള​ത്തി​ന​കത്തും പുറത്തും നിന്നുള്ള ഭക്ത​രാണ് ശുചീ​ക​രണം നട​ത്തു​ക. അഴു​കു​ന്നതും അഴു​കാ​ത്തതുമായ മാലിന്യങ്ങള്‍ വേര്‍തി​രി​ച്ചാകും സന്നദ്ധ പ്രവര്‍ത്ത​കര്‍ ശേഖ​രി​ക്കു​ക. തുടര്‍ന്ന് ഇവ സംസ്‌ക​രി​ക്കു​ന്ന​തി​നായി ഇന്‍സി​ന​റേ​റ്റ​റിലേയ്ക്കു മാറ്റും. മുന്‍ വര്‍ഷ​ങ്ങ​ളില്‍ മാതാ അമൃ​താ​ന​ന്ദ​മയി മഠ​ത്തില്‍ നിന്ന് 3000 സന്ന​ദ്ധ​പ്ര​വര്‍ത്ത​കര്‍ മണ്ഡല മക​ര​വി​ളക്ക് മഹോ​ത്സ​വ​ത്തിന് മുന്നോ​ടി​യായി ശുചീ​ക​ര​ണ​ത്തിന് എത്തി​യി​രു​ന്നു. മുന്‍ വര്‍ഷ​ങ്ങ​ളില്‍ സന്നി​ധാനം മുതല്‍ പമ്ബയും പരി​സ​ര​ങ്ങളും വരെ​യാണ് ശുചീ​ക​രി​ച്ചി​രു​ന്ന​ത്. ഇത്തവണ ളാഹ​യി​ലേക്കു കൂടി ദീര്‍ഘി​പ്പി​ച്ചിട്ടുണ്ട്. കാനന പാത​യില്‍ ഇരു​വ​ശ​ത്തേയ്ക്കും ഇറങ്ങി ശുചീ​ക​രണം നട​ത്തു​ന്ന​തിന് ഫയര്‍ഫോഴ്‌സും വനം വകുപ്പും സഹായം നല്‍കും,