അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു

1-web-us-recession-obama

അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുളള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അടച്ച് പൂട്ടല്‍ പ്രശ്‌നം പരിഹാരമില്ലാതെ നീളുന്നു. പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ രാജ്യത്തിന്റെ കടമെടുക്കല്‍ പരിധി വര്‍ധിപ്പിക്കണമെന്ന് പ്രസിഡന്റ് ബരാക് ഒബാമ വീണ്ടും ആവശ്യപ്പെട്ടു. അതിനിടെ പ്രശ്‌നപരിഹാരത്തിനായി ഡമോക്രാ്റ്റുകളും റിപ്പബ്‌ളിക്കന്‍ പാര്‍ടിയും ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് സ്പീക്കര്‍ ജോണ്‍ ബോയ്‌നര്‍ പറഞ്ഞു.

ഒബാമ കെയര്‍ എന്ന ആരോഗ്യ സംരക്ഷണ നിയമ പാസാക്കുന്നതിനെച്ചൊല്ലിയുളള തര്‍ക്കത്തെത്തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധി അമേരിക്കയെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുകയാണ്. പദ്ധതി നടപ്പിലാക്കാനും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനും രാജ്യത്തിന്റെ കടമെടുപ്പ് പരിധി ഒക്ടോബ!ര്‍ 17 നകം ഉയര്‍ത്താന്‍ അനുവദിക്കണമെന്നുമുളള പ്രസിഡന്റ് ബരാക് ഒബാമയുടെ അഭ്യര്‍ത്ഥന ജനപ്രാതിനിധ്യ സഭയില്‍ ഭൂരിപക്ഷമുളള റിപ്പബ്‌ളിക്കന്‍ പാര്‍ടി ഇനിയും ചെവികൊളളാന്‍ തയ്യാറായിട്ടില്ല.

ഒബാമ കെയര്‍ നിയമം പരിഷ്‌കരിക്കുകയോ നീക്കം ചെയ്യുകയോ ചെയ്യണമെന്നാണ് അവരുടെ നിലപാട്. എന്നാല്‍ കടമെടുപ്പ് പരിധി ഉയര്‍ത്താന്‍ അനുവദിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന കടുപിടുത്തത്തില്‍ ഉറച്ച് നില്‍ക്കുകയാണ ഒബാമ. 2008 ലെ സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ച പ്രതിസന്ധിയേക്കാള്‍ അപകടകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നാണ് സൂചനകള്‍.

അതിനിടെ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സ്പീക്കര്‍ ജോണ്‍ ബോയ്‌നരെ വിമര്‍ശിച്ച് ഒബാമ രംഗത്തെത്തി. സ്പീക്കര്‍ക്ക് അടച്ച് പൂട്ടല്‍ അവസാനിച്ച് കാണാന്‍ താല്‍പര്യമില്ലെന്നായിരുന്നു വിമര്‍ശനം. ബജറ്റ് ബില്‍ വോട്ടിനിടാന്‍ അദ്ദേഹം തയ്യാറായില്ലെന്നും ഒബാമ കുറ്റപ്പെടുത്തി.എന്നാല്‍ ഒബാമ കെയര്‍ നിയമത്തില്‍ ചര്‍ച്ചയിലൂടെ മാറ്റം വരുത്താനാണ് പ്രസിഡന്റ് തയ്യാറാവേണ്ടെതെന്ന് സ്പീക്കര്‍ തിരിച്ചടിച്ചു. ഇരുകക്ഷികളുമായും താന്‍ പ്രശ്‌നപരിഹാരത്തിനായി കൂടിയാലോചന നടത്തുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
2-web-us-recession