അമ്മന്‍കുട ഉത്സവം

ചെറുവള്ളി: പേച്ചിയമ്മന്‍ കോവില്‍ അമ്മന്‍കുട ഉത്സവം 20 മുതല്‍ 23 വരെ നടത്തും.

തന്ത്രി ദാമോദരന്‍ നമ്പൂതിരി, മേല്‍ശാന്തി സി.കെ. നാരായണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. 20 ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, എട്ടിന് ദേവീഭാഗവത പാരായണം, 10.30ന് കലശാഭിഷേകം. 21 ന് രാവിലെ 5.30ന് ഗണപതിഹോമം, എട്ടിന് അലങ്കാര ഗോപുര സമര്‍പ്പണം വിഎസ്എസ് ജനറല്‍ സെക്രട്ടറി എം.ആര്‍. മുരളീധരന്‍ നിര്‍വഹിക്കും. 11 ന് സര്‍പ്പക്കാവില്‍ ആയില്യം പൂജ. 22 ന് രാവിലെ പത്തിന് പൊങ്കല്‍ പൂജ നടക്കും. രാവിലെ 10.15ന് വയലിന്‍ സോളോ, 10.30 ന് പൊങ്കല്‍ നിവേദ്യം, 12ന് മഹാപ്രസാദമൂട്ട്, 6.30ന് ദീപാരാധന, 7.30ന് കാപ്പുകെട്ട്, വില്‍പ്പാട്ട്. 23 ന് രാത്രി ഒമ്പതിന് വഴിപാട് കരകം, പത്തിന് സംഗീതസദസ്, 12.30ന് പടുക്ക നിവേദ്യം, ഒന്നിന് ആഴിപൂജ എന്നിവ നടത്തും.