അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ പൂർവ വിദ്യാർഥികൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ  പൂർവ വിദ്യാർഥികൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ലെ പൂർവ വിദ്യാർഥികൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു . കൂവപ്പള്ളി കൂരംതൂക്കിൽ റേഷൻകട പടിക്കൽ വച്ചായിരുന്നു അപകടം . നാലുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നത് . മുണ്ടക്കയം സ്വദേശി ട്വിൻസ്, കോട്ടയം സ്വദേശി കാർത്തിക് , ചങ്ങനാശേരരി സ്വദേശി നവിൻ എന്നിവരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. നവിൻ ആയിരുന്നു കാർ ഓടിച്ചത്.

ആരുടേയും പരിക്കുകൾ ഗുരുതരമല്ല .. പരിക്ക് ഏറ്റവരെ 26 മൈൽ ഹോളി ക്രോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പഠനം കഴിഞ്ഞ വിദ്യാർഥികൾ കോളേജിൽ സർട്ടിഫിക്കറ്റുകൾ വാങ്ങുവാൻ എത്തിയതായിരുന്നു . തുടർന്ന് വാഹനത്തിൽ കറങ്ങുവാൻ പോയപ്പോളാണ് അപകടത്തിൽ പെട്ടത് .

ഇതിനു മുന്പും പല പ്രാവശ്യം അപകടങ്ങൾ ഉണ്ടായ സ്ഥലത്താണ് ഈ അപകടവും ഉണ്ടായത്. അപകടം ഉണ്ടായ സ്ഥലത്ത് ബംപ് സ്ഥാപിക്കണം എന്ന് നാട്ടുകാർ വളരെ നാളുകളായി അവശ്യപെടുന്നുണ്ടായിരുന്നു. സ്ഥലം പരിചയം ഇല്ലാത്തവർ അവിടെ വച്ച് പലപ്പോഴും അപകടത്തിൽ പെടാരുണ്ടെന്നു നാട്ടുകാർ പറഞ്ഞു .

2-web-car-accident-amal-jyothi-engg-college

3-web-car-apakadam-amal-jyothi

അപകടം നടന്ന സ്ഥലം