അമൽജ്യോതി എൻജിനീയറിങ് കോളജിൽ ടെക്‌നോളജിക്കൽ ഫെസ്‌റ്റ് ഇന്നുമുതൽ

കാഞ്ഞിരപ്പള്ളി ∙ കേരള സാങ്കേതിക സർവകലാശാല സംഘടിപ്പിക്കുന്ന കേരള ടെക്‌നോളജിക്കൽ കോൺഗ്രസ്, സംസ്‌ഥാന ശാസ്‌ത്ര സാങ്കേതിക പരിസ്‌ഥിതി കൗൺസിലിന്റെ ആഭിമുഖ്യത്തിലുള്ള ടെക്‌നോളജിക്കൽ ഫെസ്‌റ്റ് എന്നിവ സംയുക്‌തമായി കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിൽ ഇന്ന് രാവിലെ 10ന് ആരംഭിക്കും.

ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ. കുഞ്ചെറിയ പി. ഐസക്കിന്റെ അധ്യക്ഷതയിൽ മന്ത്രി പി.കെ. അബ്‌ദുറബ്ബ് ഉദ്‌ഘാടനം നിർവഹിക്കും. നാളെ വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമാപനസന്ദേശവും വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിക്കും.