അരവിന്ദ് കേജ്‌രിവാളിന്റെ അളന്നു മുറിച്ച നീക്കങ്ങളിൽ അടി പതറി കോണ്‍ഗ്രസ്സും ബി ജെ പി യും

`12
ഒരു വെടിക്ക് രണ്ടു പക്ഷിയല്ല , കൈ നിറയെ പക്ഷികളെയാണ് അരവിന്ദ് കേജ്‌രിവാൾ തന്റെ രാജിയിലൂടെ നേടിഎടുത്തത് . ഡെൽഹി ഭരണം അല്ല , ഇന്ത്യയുടെ ഭരണമാണ് ഇപ്പോൾ അദ്ദേഹം നോട്ടമിടുന്നത് … ആം ആദ്മി പാർട്ടിക്ക് മത്സരിക്കുവാൻ പറ്റിയ കഴിവുള്ള , നല്ല പ്രതിശ്ചായ ഉള്ള നേതാക്കളെ കിട്ടിയാൽ ചിലപ്പോൾ ഈ പ്രാവശ്യം അത് നടന്നേക്കും .. ഭാരതം ഭരിക്കുന്ന അടുത്ത പ്രധാന മന്ത്രി അരവിന്ദ് കേജ്‌രിവാൾ ആകുവാൻ നല്ല സാധ്യത ഉണ്ടു് .

അഴിമതിക്ക് എതിരായ പൊതു വികാരമാണ് ആം ആദ്‌മി പാർട്ടിയുടെ ശക്തി. ഇതു നിലനിറുത്തി മുന്നോട്ടു പോയാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ കഴിയും എന്തിനു കേരളത്തിൽ പോലും ആം ആദ്‌മി പാർട്ടി തരംഗം ആയികൊണ്ടിരിക്കുകയാണ് .. നല്ല നേതാക്കാന്മ്മാർ ഇല്ലാത്തതു മാത്രമാണ് കാരണം …

അരവിന്ദ് കേജ്‌രിവാൾ തിരകഥ എഴുതിയ നാടകത്തിൽ അദ്ദേഹം മനസ്സിൽ കണ്ട റോളുകളിൽ കോണ്‍ഗ്രസ്സും ബി ജെ പി യും സംവിധകയാൻ മനസ്സിൽ കണ്ടതുപോലെ , ഡയലോഗുകളും ടൈമിങ്ങും തെറ്റിക്കാതെ വിധൂഷകന്മരയി അവർ പോലും അറിയാതെ അഭിനയിക്കേണ്ടി വന്നു . ഓരോ സ്റ്റെപ്പിലും സംവിധയകാൻ കൈ അടിച്ചു പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു .. ഒടുവിൽ എല്ലാം കഴിഞ്ഞപ്പോൾ ആണ് തങ്ങൾ അകപെട്ട ചക്രവ്യൂഹം എത്ര വലുതാണ് എന്ന് അവർക്ക് മസസ്സിലയതു. ഇനി ഡൽഹിയിൽ അടുത്ത തെരഞ്ഞെടുപ്പു നടന്നാൽ കെട്ടിവെച്ച കാശു പോലും കിട്ടുകയില്ല എന്ന നഗ്ന സത്യം അവരെ തുറിച്ചു നോക്കുന്നു …

ഉടൻ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് ഒപ്പം ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പും നടത്തുക. ഒറ്റയ്‌ക്കു ഭൂരിപക്ഷം നേടി ഡൽഹിയിൽ സർക്കാർ രൂപീകരിക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പരമാവധി ആംആദ്‌മി പാർട്ടി അംഗങ്ങളെ ലോക്‌സഭയിലെത്തിക്കുക- വ്യക്തമായ ഈ ലക്ഷ്യങ്ങളോടെ മുൻകൂട്ടി തയ്യാറാക്കിയ അളന്നു മുറിച്ച രാഷ്‌ട്രീയ നീക്കങ്ങളാണ് അരവിന്ദ് കേജ്‌രിവാൾ നടത്തുന്നത്. ഇത്തവണയും കേജ്‌രിവാളിന്റെ നീക്കം തടയുന്നതിൽ പരമ്പരാഗത ശൈലിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കോൺഗ്രസും ബി.ജെ.പിയും ഒരു പോലെ പരാജയപ്പെട്ടു.

അഴിമതിക്ക് എതിരായ പോരാട്ടത്തിൽ കേജ്‌രിവാളിന് രക്തസാക്ഷി പരിവേഷവും കോൺഗ്രസിനും ബി.ജെ.പിക്കും ഒരു പോലെ പഴിയും ഉറപ്പാക്കുന്നതാണ് ഈ നീക്കം. അധികാരത്തിനു വേണ്ടി എന്തും ചെയ്യുന്ന നേതാക്കളുള്ള നാട്ടിൽ അധികാര ത്യാഗം രക്തസാക്ഷി പരിവേഷത്തിന് തിളക്കം കൂട്ടും.

അഴിമതി തുടച്ചുനീക്കാനുളള കടുത്ത വ്യവസ്ഥകളോടു കൂടിയ ജൻലോക്‌പാൽ നിയമം നടപ്പാക്കാൻ ശ്രമിച്ചതിന്റെ പേരിലാണ് കേജ്‌രിവാളിന് മുഖ്യമന്ത്രി സ്ഥാനം നഷ്‌ടപ്പെടുന്നത്. ജൻലോക്‌പാലിന് വേണ്ടിയുളള ഉറച്ച നിലപാടും മുഖ്യമന്ത്രി സ്ഥാനം വലിച്ചെറിയാനുളള ധൈര്യവും തിരഞ്ഞെടുപ്പിൽ വോട്ടാകുമെന്ന് കേജ്‌രിവാളിന് അറിയാം. ആംആദ്‌മി പാർട്ടിയിലേക്ക് ജനങ്ങളെ ആകർഷിക്കുന്ന പ്രധാന അജണ്ടയായ ജൻലോക്‌പാൽ നിയമം നിലനിറുത്തികൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടാൻ കഴിയുന്നു എന്നതാണ് ഇതിലെ സുപ്രധാന നേട്ടം. അഴിമതിക്ക് എതിരായ നിയമത്തിന് കോൺഗ്രസും ബി.ജെ.പിയും ഒരു പോലെ എതിരാണെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താനും കഴിഞ്ഞു.

വ്യവസായ ഭീമനായ മുകേഷ് അംബാനിക്ക് എതിരെ കേസെടുക്കാൻ തീരുമാനിച്ചതും രാജി സാഹചര്യം മുന്നിൽ കണ്ടു കൂടിയാണ് . അംബാനിക്ക് എതിരെ കേസെടുത്തതോടെ തന്റെ സർക്കാരിനെ തകർക്കാൻ കോൺഗ്രസും ബി.ജെ.പിയും ഒന്നായെന്ന കേജ്‌രിവാളിന്റെ ആരോപണം സാധാരണക്കാരിലെ വികാരം ജ്വലിപ്പിക്കും. മുഖ്യ എതിരാളികളായ മോഡിയേയും കോൺഗ്രസിനെയും ഒരു പോലെ പ്രതിസ്ഥാനത്തു നിർത്താനും കഴിഞ്ഞു. വമ്പൻ കുത്തകകൾക്ക് എതിരായ സാധാരണക്കാരുടെ ജനവികാരം തിരിച്ചറിഞ്ഞുളള നീക്കം കൂടിയാണിത്.

ആം ആദ്‌മി പാർട്ടി നൽകിയ പ്രധാന മൂന്ന് വാഗ്‌ദാനങ്ങളിൽ രണ്ടെണ്ണം നടപ്പാക്കി. മാസം 20,000 ലിറ്റർ വരെ വെള്ളം ഉപയോഗിക്കുന്നവർക്ക് സൗജന്യമായി വെള്ളം ഉറപ്പാക്കി. മാസം 400 യൂണിറ്റു വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് നിരക്ക് പകുതിയാക്കി. ഇനിയുളളത് ജൻലോക്‌പാൽ ബില്ലാണ്. കോൺഗ്രസുമായി സമവായം ഉണ്ടാക്കി ജൻ ലോക്‌പാൽ ബിൽ പാസാക്കാനുളള ശ്രമം കേജ്‌രിവാൾ നടത്തിയില്ലെന്നതും ശ്രദ്ധേയമാണ്.

ആര്‍ത്തിരമ്പുന്ന ജനാവലിക്ക് മുന്‍പില്‍ തന്റെ രാജിക്കാര്യം പ്രഖ്യാപിച്ചുകൊണ്ട് ആം ആദ്മി നേതാവ് അരവിന്ദ് കേജ്രിവാള്‍ നടത്തിയ പ്രസംഗത്തിന്റെ സംക്ഷിപ്ത രൂപമാണ് ഇവിടെ ചേര്‍ക്കുന്നത്. തനിക്ക് മുഖ്യമന്ത്രി സ്ഥാനമോ അധികാരമോ അല്ല വലുതെന്നും മറിച്ച് പോരാട്ടമാണ് വലുത് എന്നു പ്രഖ്യാപിച്ചാണ് ജനസഹസ്രങ്ങളെ സാക്ഷിയാക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രസംഗം ആരഭിച്ചത്.

20 മിനുട്ടോളം നീണ്ട പ്രസംഗത്തിലുടനീളം റിലയന്‍സ് മേധാവി മുകേഷ് അംബാനിക്കെതിരെ കെജ്‌രിവാള്‍ ആഞ്ഞടിച്ചു.

തങ്ങളുടെ മുഖ്യമന്ത്രി രാജി വെച്ചാണ് എന്നറിഞ്ഞിട്ടും ആഘോഷത്തിന്റെ രാവായിരുന്നു ആം ആദ്മി അണികളുടെ മുഖത്തുടനീളം മുഴച്ചു നിന്നിരുന്നത്. വന്‍ഭുരിപക്ഷത്തോടെ തിരഞ്ഞെടുപ്പ് വിജയിച്ച മൂഡായിരുന്നു പാര്‍ട്ടി ആസ്ഥാനം മുഴുവന്‍.

കേജ്രിവാളിന്റെ പ്രസംഗത്തിന്റെ ചുരുക്കം ചുവടെ.

“അഴിമതിക്കാരെ ജയിലിലടയ്ക്കാനുള്ള ജനലോക് പാല്‍ ബില്‍ അവതരിപ്പിക്കാനൊരുങ്ങിയപ്പോള്‍ കോണ്‍ഗ്രസും ബി.ജെ.പി.യും ഒന്നായി. ഡിസംബര്‍ 28ന് അധികാരമേറ്റെടുക്കുമ്പോള്‍ ജനലോക് പാല്‍ പാസ്സാക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. ഇപ്പോള്‍ ബി.ജെ.പി. അവരുടെ പര്‍ദ നീക്കി പുറത്തുവന്നിരിക്കുകയാണ്. മൂന്നുദിവസം മുമ്പ് മുകേഷ് അംബാനിക്കെതിരെ ഡല്‍ഹിസര്‍ക്കാര്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്തു. അംബാനിയെ തൊട്ടപ്പോള്‍ കോണ്‍ഗ്രസ്സും ബി.ജെ.പി.യും ഒന്നായി. ഡല്‍ഹി സര്‍ക്കാറിനുള്ളത് ചെറിയ അഴിമതിവിരുദ്ധസെല്‍ മാത്രമാണ്. ഇത് പോരാത്തതിനാലാണ് ജനലോക് പാല്‍ ബില്ലിനുവേണ്ടി ശ്രമിച്ചത്.

കഴിഞ്ഞ ഒന്‍പത് വര്‍ഷം അംബാനി കോണ്‍ഗ്രസിന്റെ പിന്നിലായിരുന്നു. ഒരുവര്‍ഷമായി ബി.ജെ.പി.യോടൊപ്പമാണ്. ബി.ജെ.പി യുടെ പണസ്രോതസ് അംബാനിയാണ്. മോഡിക്ക് ഹെലികോപ്റ്ററില്‍ നാടുചുറ്റാനും രാജ്യംമുഴുവന്‍ റാലിനടത്താനും എവിടെനിന്നാണ് പണം വരുന്നതെന്ന് പറയണം
മുകേഷ് അംബാനിക്കെതിരെയുള്ള എഫ്.ഐ. ആര്‍. ഭരണഘടനാവിരുദ്ധമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ലോക്പാല്‍ ബില്‍ അവതരിപ്പിക്കുന്നതിന് മുന്‍കൂര്‍അനുമതി വേണമെന്നാണ് ലഫ്. ഗവര്‍ണറുടെ ന്യായം. ഇതുരണ്ടും കളവാണ്. ചട്ടങ്ങളില്‍ എവിടേയും അത്തരം പരാമര്‍ശമില്ല. കേന്ദ്രത്തെ അല്ല താന്‍ ഭരണഘടനയെയാണ് അനുസരിക്കുക.

48 ദിവസം അധികാരത്തിലിരുന്ന ആം ആദ്മി പാര്‍ട്ടി രാപ്പകലില്ലാതെ ജനങ്ങള്‍ക്കുവേണ്ടി ജോലിചെയ്തു. വെള്ളത്തിന് വില കുറച്ചു. വൈദ്യുതിച്ചാര്‍ജ് കുറച്ചു. അഞ്ചുവര്‍ഷംകൊണ്ട് മുഖ്യധാരാപാര്‍ട്ടികള്‍ക്ക് ചെയ്യാന്‍കഴിയാത്തത് അഞ്ചുദിവസംകൊണ്ട് ഞങ്ങള്‍ ചെയ്തു. അഴിമതിക്കാരായ വൈദ്യുതി വിതരണക്കമ്പനികളുടെ ഓഡിറ്റിങ് നടത്താനായി. അഴിമതിക്കാരെ ജയിലിലടയ്ക്കലാണ് യഥാര്‍ഥഭരണം. അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ രാജ്യത്തിനുവേണ്ടി രക്തസാക്ഷിയാവാന്‍ കൃപനല്‍കണം ദൈവമേ..”

പ്രാര്‍ഥനയോടെ കേജ്രിവാള്‍ പ്രസംഗം നിര്‍ത്തുമ്പോള്‍ ജനം ഇളകി മറിയുകയായിരുന്നു.

1

കെജ്രിവാളിന്‍െറ 49 ദിനങ്ങള്‍ – പ്രധാന സംഭവങ്ങള്‍

2013 ഡിസംബര്‍ 28 – രാംലീല മൈതാനത്ത് തിങ്ങിനിറഞ്ഞ പതിനായിരങ്ങള്‍ക്കുമുന്നില്‍ കെജ്രിവാളും ആറു മന്ത്രിമാരും ചുമതലയേറ്റു.

– ഡിസംബര്‍ 28 – ആദ്യ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പൊലീസ് അകമ്പടിയും ചുവന്ന ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങളും വേണ്ടെന്ന് തീരുമാനം.

– ഡിസംബര്‍ 30 – പ്രകടന പത്രികയിലെ മുഖ്യവാഗ്ദാനം പാലിച്ച് കുടുംബത്തിന് പ്രതിദിനം 700 ലിറ്റര്‍ സൗജന്യ വെള്ളം പ്രഖ്യാപിച്ചു

– 2014 ജനുവരി ഒന്ന് – പ്രകടന പത്രികയിലെ രണ്ടാമത്തെ മുഖ്യവാഗ്ദാനം പാലിച്ച് വൈദ്യുതി നിരക്ക് 50 ശതമാനം കുറച്ചു.

– ജനുവരി മൂന്ന് – കോണ്‍ഗ്രസിന്‍െറ എട്ട് അംഗങ്ങളുടെ പിന്തുണയോടെ വിശ്വാസ വോട്ട് നേടി

– ജനുവരി ആറ് – ഡല്‍ഹിയിലെ വൈദ്യുതി വിതരണ കമ്പനികളെ സി.എ.ജിയുടെ ഓഡിറ്റിങ്ങിന് വിധേയമാക്കാന്‍ തീരുമാനിച്ചു.

– ജനുവരി ഒമ്പത് – അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി സ്വീകരിക്കാന്‍ പ്രത്യേകം ഹെല്‍പ് ലൈന്‍

– ജനുവരി 11 – മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളില്‍നിന്ന് പരാതി സ്വീകരിക്കാന്‍ സെക്രട്ടേറിയറ്റില്‍ ജനതാ ദര്‍ബാറിന് തുടക്കം കുറിച്ചു. ജനത്തിരക്ക് കാരണം അലങ്കോലമായ ജനതാദര്‍ബാര്‍ നിര്‍ത്തിവെക്കേണ്ടി വന്നു.

– ജനുവരി 13 – നഴ്സറി പ്രവേശത്തിന് പ്രത്യേകം ഹെല്‍പ്ലൈന്‍ പ്രഖ്യാപിച്ചു.

– ജനുവരി 17 – തെക്കന്‍ ഡല്‍ഹിയില്‍ പെണ്‍വാണിഭം ആരോപിച്ച് നിയമമന്ത്രി സോമനാഥ് ഭാരതി നടത്തിയ റെയ്ഡ് വിവാദമായി. – ജനുവരി 28 – സോമനാഥ് ഭാരതിയെ ന്യായീകരിച്ച് കെജ്രിവാള്‍

– ജനുവരി 20 – മന്ത്രി സോമനാഥ് ഭാരതി, മന്ത്രി രാഖി ബിര്‍ള എന്നിവര്‍ പറഞ്ഞിട്ടും പെണ്‍വാണിഭക്കാര്‍ക്കും സ്ത്രീപീഡന കേസിലും നടപടിയെടുക്കാന്‍ വിസമ്മതിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് റെയില്‍ ഭവന് മുന്നില്‍ കെജ്രിവാള്‍ ധര്‍ണ തുടങ്ങി.

– ജനുവരി 21 – നടപടി ആവശ്യപ്പെട്ട അഞ്ചു പൊലീസുകാരില്‍ രണ്ടുപേരെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് രാപ്പകല്‍ ധര്‍ണ അവസാനിപ്പിച്ചു.

– ഫെബ്രുവരി രണ്ട് – ജന്‍ലോക്പാല്‍ ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഫെബ്രു. 13ന് നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപനം.

– ഫെബ്രുവരി ഏഴ് – കോമണ്‍വെല്‍ത്ത് അഴിമതി കേസില്‍ മുന്‍മുഖ്യമന്ത്രി ഷീല ദീക്ഷിതിന്‍െറ പങ്ക് സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചു.

– ഫെബ്രുവരി 12 – പ്രകൃതിവാതക വില നിര്‍ണയത്തിലെ ഒത്തുകളിയുമായി ബന്ധപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി, മുന്‍ മന്ത്രി മുരളി ദേവ്റ, റിലയന്‍സ് മേധാവി മുകേഷ് അംബാനി എന്നിവര്‍ക്കെതിരെ കേസെടുത്തു.

– ഫെബ്രുവരി 13- ജന്‍ലോക്പാല്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനുള്ള ശ്രമം ബഹളം കാരണം സാധിച്ചില്ല.

– ഫെബ്രുവരി 14 – കേന്ദ്രത്തിന്‍െറ അനുമതിയില്ലാത്ത ജന്‍ലോക്പാല്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കരുതെന്ന ഗവര്‍ണറുടെ കത്ത് അവഗണിച്ച് ബില്‍ സഭയില്‍ വെച്ചു.

കെജ്രിവാള്‍ നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ :

യാതൊരു അനുഭവ സമ്പത്തുമില്ലാതെയാണ് ഞങ്ങള്‍ ഈ സഭയില്‍ എത്തിയത്. അനുഭവ സമ്പത്തുള്ള മുതിര്‍ന്ന അംഗങ്ങളില്‍നിന്ന് സഭാ നടത്തിപ്പുമായി ബന്ധപ്പെട്ട ഏറെ കാര്യങ്ങള്‍ പഠിക്കാനാവുമെന്നായിരുന്നു ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഇതുവരെ ഈ സഭയില്‍ കണ്ടതെല്ലാം നിരാശാജനകമായ കാര്യങ്ങളായിരുന്നു. മൈക്കുകള്‍ തകര്‍ക്കപ്പെട്ടു. രേഖകള്‍ വലിച്ചെറിയപ്പെട്ടു.

(അംഗങ്ങള്‍ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ) നിങ്ങള്‍ പറഞ്ഞതെല്ലാം ഒരു തടസ്സവും ഉണ്ടാക്കാതെ ഞാന്‍ കേള്‍ക്കുകയായിരുന്നു. ഇനി ദയവു ചെയ്ത് എനിക്ക് സംസാരിക്കാന്‍ ഒരവസരം നല്‍കുക.

ഞാന്‍ ഭരണഘടന വായിച്ചിട്ടുണ്ട്. എന്നാല്‍ , അതിലൊന്നും സഭയില്‍ മൈക്കുകള്‍ തകര്‍ക്കുകയും രേഖകള്‍ പിച്ചിക്കീറുകയും ചെയ്യുന്നത് ശരിയാണെന്ന കാര്യം ഞാന്‍ കണ്ടിട്ടില്ല. ഞങ്ങള്‍ ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ഇവിടെ പറഞ്ഞു കേട്ടു. എന്നാല്‍, ഭരണഘടനയില്‍ ഒരിടത്തും കേന്ദ്ര സര്‍ക്കാറിന്റെ അനുമതി അനിവാര്യമാണെന്ന് ഞാന്‍ കണ്ടിട്ടേയില്ല.

മുകേഷ് അംബാനിയാണ് കോണ്‍ഗ്രസിനും ബി.ജെ.പിക്കും സംഭാവനകള്‍ നല്‍കുന്നത്. അംബാനിക്കെതിരെ നിലപാട് എടുത്തില്ലായിരുന്നുവെങ്കില്‍ സഭയില്‍ ഇത്തരം രംഗങ്ങള്‍ ഉണ്ടാവമായിരുന്നില്ല എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. ദില്ലിയിലെ പൌരന്‍മാരുടെ തെരഞ്ഞെടുക്കാനുള്ള അവകാശത്തെ ഒന്നിച്ച് നിന്ന് അട്ടിമറിക്കാനാണ് ബി.ജെ.പിയും കോണ്‍ഗ്രസും ശ്രമിക്കുന്നത്.

ഞങ്ങള്‍ തെരുവുകളില്‍ ഇത് നേരിടും. സര്‍ക്കാറിനെ രക്ഷിക്കാനല്ല ഞങ്ങള്‍ ഇവിടെ നില്‍ക്കുന്നത്. രാജ്യത്തെ അഴിമതിയില്‍നിന്ന് രക്ഷിക്കുവാനാണ് ഞങ്ങള്‍ ഇവിടെ നില്‍ക്കുന്നത്. സഭയിലെ അവസാന സെഷനാണ് ഇതെന്നാണ് എനിക്കു തോന്നുന്നത്.