അരുൺലാൽ…CM..

അരുൺലാൽ…CM.. ചെമ്പകത്തുങ്കൽ…
മലയാളത്തിലെ പ്രമുഖ ചാനലായ
ഫ്ലാവെർസിന്റെ ഇപ്പോഴത്തെ സൂപ്പർ ഹിറ്റ്
പ്രോഗ്രാമായ കോമഡി ഉത്സവത്തിലൂടെ ലോകമറിഞ്ഞ മലയാളി..അരുൺലാൽ…
നമ്മുടെ കാഞ്ഞിരപ്പള്ളിക്കാരൻ..
തുടർച്ചയായി മൂന്നുപ്രാവശ്യം ഈ
വേദിയിലെത്തിയ അരുണിന്റെ
മിന്നുന്ന പ്രകടനം ഇന്നും യൂട്യൂബിൽ
പ്രേക്ഷകരെ ആകർഷിച്ചുകൊണ്ട്
ഹിറ്റ് ചാർട്ടിൽ മുന്നേറുന്നു…
കേവലം 12മിനിറ്റ് ഉള്ളിൽ 180
താരങ്ങളുടെ ശബ്ദം അനുകരിച്ചു
UAF ഏഷ്യ റിക്കോർഡ് സ്ഥാപിച്ച
ഏകമലയാളി…അരുൺലാൽ..
നമ്മുടെ കാഞ്ഞിരപ്പള്ളിക്കാരൻ..
സ്വന്തം സ്കൂൾ ആയ ആനക്കല്ല് സെന്റ് ആന്റണീസ് മുറ്റത്തെ വിശാലമായ സദസ്സിൽ പ്രമുഖരുടെ സാന്നിധ്യ ത്തിൽ നാട്ടുകാരുടെ മുൻപാകെ നിറഞ്ഞ ഹര്ഷാരവങ്ങൾ ക്കിടയിലാണ് ഈയിടെ ഈ നേട്ടം
അരുൺലാൽ സ്വന്തമാക്കിയത്,
മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി എ.പി.ജെ.
അബ്ദുള്‍ കലാമിന്റെ “കലാംയുഗം”
എന്നറിയപ്പെടുന്ന 200 ഓളം ചിത്രങ്ങള്‍ മുട്ടയിലും കല്ലിലും ചെറിയ ഗുളികയിലും കുപ്പിയിലും മണ്‍കലത്തിലുമായി
മരക്കരിയില്‍ തീര്‍ത്തതിന് ഇന്ത്യ
ബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടം
നേടിയ ഏക മലയാളി..അരുൺലാൽ..
നമ്മുടെ കാഞ്ഞിരപ്പള്ളിക്കാരൻ..
9 ഓളം നാഷണൽ റെക്കോർഡ്‌സ്
കലാം ചിത്രരചനയിൽ മാത്രം
ഇതുവരെ നേടിയിട്ടുണ്ട് ഇദ്ദേഹം…
മരക്കരിയിൽ കലാമിനെ കൂടാതെ
പിണറായി വിജയൻ,അച്യുതാനന്ദൻ,
ഉമ്മൻ ചാണ്ടി, നരേന്ദ്രമോഡി
ബറാക്ക് ഒബാമ അടക്കമുള്ള എല്ലാ പ്രമുഖരാഷ്ട്രീയക്കാരെയും ജഗതി,
കലാഭവൻ മണി,നാദിർഷ,മിഥുൻ,
ഗിന്നസ് പക്രു,ടിനിടോം,വിനീത്
ശ്രീനിവാസൻ അടക്കമുള്ള സിനിമാ
പ്രമുഖരെയും സാഹിത്യ സാംസ്ക്കാ രിക സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖരുടെയും ചിത്രങ്ങൾ വരച്ചു വിസ്മയം തീർത്തിട്ടുണ്ട്
ഈ അപൂർവ്വ കലാകാരൻ…
ലോകം ബഹുമാനിക്കുന്ന നമ്മുടെ
ശാസ്ത്രജ്ഞനും രാഷ്ട്രപതിയും ആയിരുന്ന
കലാം സാർ ഒപ്പിട്ട് നൽകിയ ഒരു ചിത്രവും
ഇദ്ദേഹത്തിന്റെ ഈ അപൂർവ്വ ശേഖരത്തിലുണ്ട് .
പിണറായി വിജയൻ തന്റെ ഫേസ് ബുക്ക് പേജിൽ മുഖചിത്രമായി ഉപയോഗിച്ചതും
ഈ ചിത്രം തന്നെയായിരുന്നു,
ഇന്ന് കാഞ്ഞിരപ്പള്ളിയിലെ ഒരുപാടു
പുതിയ കലാകാരന്മാരുടെ വഴികാട്ടിയും
മാർഗ്ഗ ദർശിയും അരുൺലാൽ എന്ന
നമ്മുടെ ഈ സ്വന്തം കലാകാരനാണ്,
കാഞ്ഞിരപ്പള്ളി പാറക്കടവ് ലൈനിൽ ചെമ്പകതുങ്കൽ മനോഹരൻ- വിജയമ്മ ദമ്പതികളുടെ മുത്തമകനാണ്
അരുൺലാൽ CM..
ഭാര്യ വൈദേഹി നാഷണൽ
ഇൻഫോർമാറ്റിക് സെന്ററിൽ
സോഫ്‌റ്റ് വെയർ എൻജിനീയറാണ്.
ആനക്കല്ല് സെന്റ് ആന്റണീസിലും
ചിറക്കടവ് സെന്റ് എഫ്രേംസിലും
കാളകെട്ടി AM HSS സ്കൂളിലും ആയി
പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അരുൺലാൽ പാലാ ഗവർമെന്റ്
പോളിയിൽ നിന്നാണ് കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ഡിപ്ലോമയും
തിരുവന്തപുരം MG എൻജിനീയറിങ്
കോളേജിൽ നിന്നാണ് ബിടെക്
ബിരുദവും കരസ്ഥമാക്കിയത്.
നിലവിൽ അരുൺലാൽ തിരുവന്തപുരത്ത് സോഫ്റ്റ് വെയർ എൻജിനീയറായി ജോലിചെയ്യുന്നുണ്ട്,
ചാർക്കോൾ ചിത്രരചനയിലും
മിമിക്രിയിലും അത്ഭുതങ്ങൾ തീർക്കുന്ന ഗിന്നസിന്റെ പാതയിൽ അതിവേഗം
നീങ്ങുന്ന നമ്മുടെ സ്വന്തം കലാകാരൻ…
അരുൺലാൽ CM…
ഇപ്പോൾ ഗിന്നസ് അധികൃതർക്ക്
അപേക്ഷ അയച്ചു കാത്തിരിക്കുകയാണ്,
സ്വന്തം നാട്ടിൽ സ്വന്തം നാട്ടുകാർക്ക്
മുൻപിൽ കൂടുതൽ ശബ്ദങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ അവതരിപ്പിച്ചു
ഈ സ്വപ്നനേട്ടം കൈവരിക്കണം
എന്ന ആഗ്രഹത്തിൽ അദ്ദേഹം
കടുത്ത പരിശീലനം തുടരുകയാണ്..
നമ്മുടെ നാട് കാഞ്ഞിരപ്പള്ളിയുടെ
പ്രാർത്ഥനകൾ എന്നും അദ്ദേഹത്തിന്
ഒപ്പം ഉണ്ടാവണം..ഒപ്പം നമ്മുടെയും..
നമ്മുടെ പ്രിയകൂട്ടുകാരന്
വിജയങ്ങൾ നേരാം ഒരിക്കൽക്കൂടി..