അര്‍ബുദത്തെ തോല്‍പ്പിക്കാന്‍കണ്ണിമലയില്‍ ‘റെഡ്ലേഡി’യെത്തി

എരുമേലി: എവിടെയെങ്കിലും അപൂര്‍വമായ സസ്യം കണ്ടാല്‍ അതിലൊന്ന് കണ്ണിമല ചെമ്ബകത്തിങ്കലിലെ കൃഷിതോട്ടത്തിലുമുണ്െടന്ന് നാട്ടുകാര്‍ ഉറപ്പിച്ചു പറയുന്നു.

അര്‍ബുദത്തെ പ്രതിരോധിക്കുന്ന കാര്‍ഷിക വിളയായി തമിഴ്നാട് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച റെഡ് ലേഡി എന്ന പപ്പായമരം വരെ ഇവിടെ സുലഭം. ജൈവ കര്‍ഷകനായ എരുമേലി ചെമ്ബകത്തിങ്കല്‍ സുരേഷ് തോമസ് എന്ന ചാക്കോച്ചന്‍ വൈവിധ്യങ്ങള്‍ നിറഞ്ഞ കൃഷികളും വിസ്മയിപ്പിക്കുന്ന പരീക്ഷണങ്ങളുമായി തോട്ടം നിറച്ചിരിക്കുകയാണ്.

റെഡ്ലേഡി തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ മറ്റ് ജോലികള്‍ക്കവധി നല്‍കി ചാക്കോച്ചന്‍ റെഡ് ലേഡിയുടെ കൂടുതല്‍ വിത്തുകള്‍ പാകി മുളപ്പിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. മൂന്നു വര്‍ഷമാണ് റെഡ് ലേഡിയുടെ ആയുസ്. ആറ് മാസം മുതല്‍ കായ്കള്‍ നിറഞ്ഞു തുടങ്ങും. അമൃത് പോലെയാണ് ഇതിന്റെ കായ്കള്‍ ആളുകള്‍ വാങ്ങിക്കൊണ്ടു പോകുന്നത്. മനസില്ലാ മനസോടെയാണെങ്കിലും റെഡ് ലേഡിയുടെ കൂമ്ബും ചാക്കോച്ചന്‍ നല്‍കാറുണ്ട്. നാളുകളായി ചികിത്സയില്‍ കഴിയുന്ന അര്‍ബുദ രോഗികള്‍ക്കു മാത്രമാണ് ഈ വിട്ടുവീഴ്ച. കൂമ്ബൊടിച്ചാല്‍ പിന്നെ റെഡ് ലേഡി വളരില്ല. നിരവധി പരീക്ഷണങ്ങള്‍ പപ്പായ മരങ്ങളില്‍ നടത്തിയതിനൊടുവിലാണ് റെഡ് ലേഡി കണ്ടുപിടിച്ചത്. ആധുനിക വൈദ്യശാസ്ത്രം അംഗീകരിച്ചുകഴിഞ്ഞ റെഡ് ലേഡി വ്യാപകമായി കൃഷിചെയ്തു വരികയാണ് തമിഴ്നാട്ടില്‍. കേരള കാര്‍ഷിക സര്‍വകലാശാലയില്‍നിന്നു പഠനം പൂര്‍ത്തിയാക്കിയതിനുശേഷമാണ് തന്റെ തോട്ടം കാര്‍ഷിക വിളകളുടെ പരീക്ഷണശാലയായി മാറിയതെന്ന് ചാക്കോച്ചന്‍ പറഞ്ഞു. ദിവസവും കണ്ണിമലയിലെ തോട്ടത്തിനു മുമ്ബില്‍ നിരവധി വാഹനങ്ങളെത്തും. നാനാതരത്തിലുള്ള പച്ചക്കറികളും കാര്‍ഷിക വിളകളും കുരുമുളക് തൈകളുമായ്ാ ഇവര്‍ മടങ്ങുന്നത്. ആശുപത്രികളില്‍നിന്നുവരെ ഓര്‍ഡറുകളെത്തുന്നുണ്ട്.