അറബിയുടെ ആദ്യാക്ഷരങ്ങൾ കാഞ്ഞിരപ്പള്ളിക്കാർക്ക് പകർന്നു നൽകിയ “മൊയ്തീൻ മാമ” പടിയിറങ്ങി…

അറബിയുടെ ആദ്യാക്ഷരങ്ങൾ കാഞ്ഞിരപ്പള്ളിക്കാർക്ക് പകർന്നു നൽകിയ “മൊയ്തീൻ മാമ” പടിയിറങ്ങി…

കാഞ്ഞിരപ്പള്ളി: അറബിയുടെ ആദ്യാക്ഷരങ്ങള്‍ ആയിരങ്ങള്‍ക്ക് പകര്‍ന്ന് നല്‍കി മൊയ്തീന്‍ മാമ എന്ന പേട്ട പെരുംതകടിയേല്‍ അബ്ദുള്‍ സലാം ലബ്ബ(78) കാഞ്ഞിരപ്പള്ളി ദാറുസലാം അറബിക് സ്‌കൂളിന്റെ പടിയിറങ്ങി,തികച്ചും ചാരിതാര്‍ത്ഥ്യത്തോടെ.

1952 ല്‍ അറബിക് സ്‌കൂള്‍ തുടങ്ങിയതു മുതല്‍ അധ്യാപകനായിരുന്നു ഇദ്ദേഹം. 46 വര്‍ഷത്തോളം കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളിയിലെ മുഹീയദീന്‍(ബാങ്ക് വിളിക്കുന്ന ആള്‍)ആയിരുന്നു അബ്ദുള്‍ സലാം.ഇദ്ദേഹത്തിന്റെ അച്ഛന്‍ അബ്ദുള്‍ ഖാദര്‍ ലബ്ബയും അച്ഛന്റെ അച്ഛന്‍ ഇബ്രാഹിം ലബ്ബയും ഇതേ പള്ളിയിലെ മുഹീയിദീന്‍ ആയിരുന്നു.അബ്ദുള്‍ സലാമിന്റെ മകന്‍ അബ്ദുള്‍ സമദ് മൗലവിയാണ് ഇപ്പോഴത്തെ മുഹീയിദീന്‍.

60 രൂപ ശമ്പളത്തിനാണ് അബ്ദുള്‍ സലാം ലബ്ബ അറബിക് അധ്യാപനം തുടങ്ങിയത്. 52 വര്‍ഷത്തെ കാലയളവില്‍ മൂന്നു തലമുറയില്‍പ്പെട്ടവര്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് നല്‍കാനായതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഇദ്ദേഹം.ഐഷമ്മയാണ് ഭാര്യ.

moideen-kakka-web-1