ശബരി പാത -പുതിയ അലൈന്‍മെന്റിനെപ്പറ്റി അഭ്യൂഹം .. പരിഭ്രാന്തരായി കപ്പാട്, കാളകെട്ടി മേഖലയിലെ ജനങ്ങൾ

sabari-proposed-line
ശബരി പാത പുതിയ ‘അലൈന്‍മെന്റ് പ്രകാരം ഏതു വഴിയാണ് വരുന്നതെന്ന് നിശ്ചയമില്ലാതെ ജനങ്ങൾ പരിഭ്രാന്തിയിൽ ആണ്. ആരുടെയൊക്കെ വീടുകൾ പോകും ? ആരുടെയൊക്കെ സ്ഥലങ്ങൾ പോകും ? ഒരു നിശ്ചയവുമില്ല ..

ഇനി നേതാക്കളുടെ പിറകെ നടന്നിട്ട് കാര്യം ഒന്നും ഇല്ല എന്ന് ജനങൾക്ക് അറിയാം. വരുന്നത് അനുഭവിക്കുക തന്നെ ..

ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ക്ക് യാതൊരു രൂപവുമില്ല. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് മടുത്തിരിക്കുകയാണ് ഇവര്‍. ചായക്കടയിലും ഓട്ടോസ്റ്റാന്‍ഡിലും അയല്‍ക്കൂട്ടങ്ങളിലും പ്രധാന ചര്‍ച്ചാവിഷയവും ശബരിപാത ഏതുവഴി… എങ്ങിനെ വരുന്നു എന്നുതന്നെ.

പുതിയ അലൈന്‍മെന്റ് പ്രകാരം പൂഞ്ഞാര്‍ മണ്ഡലത്തിലെ മെല്ലശ്ശേരി കിഴക്കുംഭാഗം, ചാത്തന്‍കുളം, പടിഞ്ഞാറ്റുകുന്നേല്‍ പുരയിടം, വടക്കേല്‍ പുരയിടം, സര്‍ക്കാര്‍ പന്നിഫാമിന് സമീപം, പനയ്ക്കല്‍ പുരയിടം, പൊന്‍മല താഴെ, എസ്.എച്ച്. കോണ്‍വെന്റ് തോട്ടം, ബര്‍ബിന്‍ തോട്ടം, വണ്ടന്‍പാറ മുകള്‍ഭാഗം, കരിമ്പന്‍തോട്ടം വഴി എന്‍.എച്ചിലെ 27-ാം മൈലില്‍ എത്തും. ഈ അലൈന്‍മെന്റ് ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് പത്രമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. അലൈന്‍മെന്റിനെപ്പറ്റി ഇതല്ലാതെ ഒരു വിവരവും നാട്ടുകാര്‍ക്കറിയില്ല.

ശബരി റെയില്‍വേയുടെ അലൈന്‍മെന്റ് കപ്പാട്, കാളകെട്ടി മേഖലയിലെ ജനവാസകേന്ദ്രങ്ങളിലൂടെയെന്ന് ആരോപിച്ച് നാളുകള്‍ക്കുമുമ്പ് നാട്ടുകാര്‍ റോഡ് ഉപരോധമടക്കമുള്ള സമരങ്ങള്‍ നടത്തിയിരുന്നു. പഴയ അലൈന്‍മെന്റില്‍ 854 വീടുകള്‍ നഷ്ടമാവുമായിരുന്നെങ്കില്‍ പുതിയ അലൈന്‍മെന്റില്‍ 109 വീടുകളേ പോവുകയുള്ളൂവെന്ന് എം.എല്‍.എ. പറഞ്ഞിരുന്നു. തങ്ങളുടെ വീടോ സ്ഥലമോ പോകുമോ എന്ന ആശങ്കയിലാണ് ഓരോരുത്തരും. ഏതായാലും സര്‍വെ നടക്കുമ്പോള്‍ അറിയാം എന്ന നിലപാടിലാണ് ഒരുകൂട്ടര്‍.