അല്‍മായ സമ്മേളനം 17 ന്‌

കാഞ്ഞിരപ്പള്ളി: രൂപത ഫ്രാന്‍സിസ്‌കന്‍ അല്‍മായ സഭ റീജണല്‍ സമ്മേളനവും ഷെവലിയര്‍പദവി ലഭിച്ച സീറോ മലബാര്‍ സഭാ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി.സെബാസ്റ്റ്യന് സ്വീകരണവും 17ന് 2.30ന് ചോറ്റി നിര്‍മ്മലാരാം ആശ്രമത്തില്‍ നടക്കും.

രൂപതാ പ്രസിഡന്റ് കെ.എസ്. തോമസ് കൊഴുക്കട്ടയിലിന്റെ അധ്യക്ഷതയില്‍ നിര്‍മ്മലാരാം ആശ്രമ ഡയറക്ടര്‍ ഫാ.പോള്‍ പോത്തനാട്ടുവെളി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫാ.പോള്‍ പോത്തനാട്ടുവെളി ഷെവലിയര്‍ വി.സി.സെബാസ്റ്റ്യനെ പൊന്നാടയണിയിക്കും.