‘അള്ളാഹു’ മുസ്‌ലീംങ്ങള്‍ക്കു മാത്രമെന്നു മലേഷ്യന്‍ കോടതി

muslims_prayer3ദൈവത്തെ സൂചിപ്പിക്കുന്ന ‘അള്ളാഹു’ എന്ന വാക്ക് ഇസ്‌ലാം മതവിശ്വാസികളല്ലാത്തവര്‍ ഉപയോഗിക്കരുതെന്ന് മലേഷ്യന്‍ കോടതി വിധി. മുസ്‌ലീങ്ങളല്ലാത്തവര്‍ ഈ പേര് ഉപയോഗിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. 2009 ലെ കീഴ്‌ക്കോടതി വിധി തള്ളിക്കളഞ്ഞുകൊണ്ടാണ് മേല്‍ക്കോടതിയുടെ പുതിയ വിധി.

അറബിക് ഭാഷയില്‍ ദൈവത്തെ സൂചിപ്പിക്കാന്‍ പൊതുവെ ഉപയോഗിക്കുന്ന അള്ളാഹ് എന്ന നാമം മലയ് ഭാഷയിലെ ചില ക്രിസ്ത്യന്‍ പത്രങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് വിധി.

2009 ല്‍ ദ ഹെറാള്‍ഡ് എന്ന ക്രിസ്ത്യന്‍ പത്രം ഇപ്രകാരം ഉപയോഗിച്ചതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ പത്രത്തിനനുകൂലമായിരുന്നു വിധി. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് കോടതിയുടെ പുതിയ വിധി.