അഴിമതി മുക്ത സമൂഹത്തിനായി വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണം-മന്ത്രി

ഇടക്കുന്നം (കാഞ്ഞിരപ്പള്ളി):അഴിമതിമുക്ത സമൂഹത്തിനായി വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി അഭിപ്രായപ്പെട്ടു.

ഇടക്കുന്നം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പാര്‍ലമെന്ററി ലിറ്ററസി ക്ലബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ വികസനത്തിനായി ഫണ്ട് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ചീഫ് വിപ്പ് പി.സി.ജോര്‍ജ് അധ്യക്ഷത വഹിച്ചു. ആന്‍േറാ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി.

പി.എച്ച് അബ്ദുള്‍ സലാം, എം.എന്‍.അപ്പുക്കുട്ടന്‍, നൗഷാദ് ഇല്ലിയ്ക്കല്‍, അനിത ഷാജി, സോഫി ജോസഫ്, സാജന്‍കുന്നത്ത്, വിന്‍സി സുബിന്‍, എന്‍.ജെ.കുര്യക്കോസ്, ഷാജി ബി.ജലീല്‍, റസീന മുഹമ്മദ്കുഞ്ഞ്, പി.ഐ.ഷാഹുല്‍ഹമീദ്, രതി പ്രസന്നന്‍, പി.എം.റഹിം, ആലീസ് ജോണ്‍, പി.വിജയന്‍, കബീര്‍ മുക്കാലി, ജലാല്‍ പൂതക്കുഴി, സജി ജോസഫ് എന്നിവര്‍ സംസാരിച്ചു.