അവധിക്കാല ക്ളാസുകള്‍ ആരംഭിച്ച വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കാത്ത സ്വകാര്യ ബസുകള്‍ക്കെതിരേ പ്രതിഷേധം

കാഞ്ഞിരപ്പള്ളി: അവധിക്കാല ക്ളാസുകള്‍ ആരംഭിച്ച വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കാത്ത സ്വകാര്യ ബസുകള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് കെഎസ്സി-എം പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ഹൈസ്കൂള്‍ മുതലുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും ക്ളാസുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ കണ്‍സഷന്‍ നിഷേധിക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണ്. മോട്ടോര്‍ വാഹന വകുപ്പും പോലീസും ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

നിയോജകമണ്ഡലം പ്രസിഡന്റ് മാത്യൂസ് വെട്ടുകല്ലാംകുഴിയുടെ അധ്യക്ഷതയില്‍ യൂത്ത്ഫ്രണ്ട്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷോണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കര്‍ഷക യൂണിയന്‍ നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് സി. കല്ലൂര്‍, യൂത്ത്ഫ്രണ്ട്-എം നിയോജകമണ്ഡലം പ്രസിഡന്റ് ജോളി മടുക്കക്കുഴി, കെഎസ്സി-എം നേതാക്കളായ ജോജിയോ ജോസഫ്, ജോയിസ് വേണാടന്‍, റിയാസ് അമീന്‍, സദ്ദാം കനിക്കുട്ടി, ജസ്റ്റിന്‍ കൂനംകുന്നേല്‍, സബിത്ത് കെ.എസ്., ബിബിന്‍ പുതിയാപറമ്ബില്‍, അശ്വിന്‍ കാരയ്ക്കാട്ട്, ജോബിന്‍ പി. ജോസ്, ബി. ഷബീബ് എന്നിവര്‍ പ്രസംഗിച്ചു