അവയവദാനം പ്രോത്സാഹിപ്പിക്കുന്നവർ ഇത് ഒന്ന് ശ്രദ്ധിക്കുക … അവയവദാന ശസ്ത്രക്രിയ ആരംഭിച്ചപ്പോൾ മരിച്ചെന്നു കരുതിയ സ്ത്രീ കണ്ണ് തുറന്നു

3
ന്യൂ യോർക്ക്‌ :- ബ്രെയിൻഡത്ത് എന്ന് കരുതി Colleen S. Burns എന്ന സ്ത്രീയുടെ അവയവങ്ങൾ നീകം ചെയ്യുവാൻ ഉള്ള ശസ്ത്രക്രിയ ആരംഭിച്ചപ്പോൾ ആ സ്ത്രീ കണ്ണ് തുറന്നു . സെൻട്രൽ ന്യൂ യോർക്ക്‌ലെ സെന്റ്‌ ജോസഫ്‌ ഹൊസ്പിറ്റലിലെ ഡോക്ടർമാരാണ് ഈ കാഴ്ച കണ്ടു ഞെട്ടിയത് .

ഡോക്ടർമാരുടെ ഭാഗത്ത്‌ നിന്നുണ്ടായ ഗുരുതരമായ തെറ്റാണെന്ന് കണ്ടു ആശുപത്രിക്ക് ആറായിരം ഡോളർ പിഴ ചുമത്തി .

മയക്കു മരുന്നു അധികമായി കഴിച്ചു അബോധ അവസ്ഥയിൽ ആണ് 41 വയസുള്ള ആ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപിച്ചത്. ആ അവസ്ഥയിൽ അവരുടെ മസ്സിലുകൾ പ്രവര്ത്തിക്കാതെ ഇരുന്നതാണ് ഡോക്ടർമാരേ തെറ്റിധരിപ്പിച്ചത്. അവർ രോഗിയുടെ ബന്ധുക്കളെ ആ സ്ത്രീക്ക് ബ്രെയിൻഡത്ത് സംഭവിച്ചു എന്ന് അറിയിച്ചു . അതിനാൽ അവർ ആ സ്ത്രീയുടെ അവയവങ്ങൾ ദാനം ചെയ്യുവാൻ അനുമതി കൊടുക്കുക ആയിരുന്നു ..

രോഗിയുടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്തതിനു ശേഷം നേഴ്സ് അവരുടെ കാലുകളിൽ തോട്ടപോൾ അവർ വിരലുകൾ അനക്കിയിരുന്നു . മൂക്ക് അനക്കി ശ്വാസം എടുക്കുവാൻ ശ്രമിക്കുന്നതും നേഴ്സ് ശ്രദ്ധിച്ചിരുന്നു . എന്നാൽ ഈ കാര്യങ്ങൾ അവർ ഡോക്ടർരുടെ അടുത്ത് റിപ്പോർട്ട്‌ ചെയ്തിരുന്നു എങ്കിലും അവർ അത് കാര്യമായി എടുത്തില്ല,

അവയവങ്ങൾ എടുക്കുന്തിനു മുൻപ് ഡോക്ടർ അവര്ക്ക് ഒരു Ativan എന്ന sedative കുത്തി വച്ചു. . ഈ sedative കുത്തി വച്ചാൽ ജീവൻ ഉണ്ടെങ്കിലും രോഗിക്ക് വേദന ഉണ്ടായാൽ പ്രതികരിക്കുവാൻ സാധിക്കില്ല .. ഹൃദയം മുറിച്ചു മാറ്റിയാൽ പോലും ആ കഠിനമായ വേദന അനുഭവിച്ചു , പ്രതികരിക്കുവാൻ ആവാതെ മരിക്കേണ്ടി വരും … ഏറ്റവും ദുരിതം നിറഞ്ഞ ഒരു മരണം ആയിരിക്കും അത്.

ബ്രെയിൻഡത്ത് എന്ന് വിധിച്ച ഒരു രോഗിക്ക് ഒരിക്കലും യാതൊരു വിധത്തിലുമുള്ള sedative കളും കുത്തി വൈക്കരുത് . അത് തെറ്റാണെന്നു ഈ കാര്യം അറിഞ്ഞപ്പോൾ മറ്റു ഡോക്ടർ മാര് പ്രതികരിച്ചത്

അവയവങ്ങൾ നീക്കം ചെയ്യുന്നതിനു വേണ്ടി ശസ്ത്രക്രിയ തുടങ്ങിയപ്പോൾ ആണ് ആ സ്ത്രീ കണ്ണ് തുറന്നത് … അത് കണ്ടു ഉടൻ തന്നെ അവർക്ക് ആവശ്യമായ
പരിചാരണങ്ങൾ നല്കി . താമസിയാതെ അവർ സുഖം ആയി ആശുപത്രി വിട്ടു. എന്തുകൊണ്ടോ ആ സ്ത്രീയോ ബന്ധുക്കളോ ആശുപത്രിക്ക് എതിരായി കേസ് കൊടുത്തില്ല ..

2009 ലാണ് ഇത് നടന്നത്. തിര്രികെ ജീവിതത്തിലേക്ക് പ്രവേശിച്ച Colleen S. Burns പതിനാറു മാസങ്ങൾ കൂടി ജീവിച്ചു . അതിനി ശേഷം മാനസിക വിഭ്രാന്തിയിൽ അകപെട്ട അവർ ആത്മഹത്യ ചെയ്യുകയായിരുന്നു …

വികസിത രാജ്യങ്ങളിൽ ഇതുപോലെ അവയവ ദാനം നടത്തുമ്പോൾ വളരെയധികം ടെസ്റ്റുകൾ നടത്തി , രോഗിക്ക് രക്ഷ പെടുവാൻ യാതൊരു സാധ്യതകളും ഇല്ല എന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ അത് നടത്തുകയുള്ളൂ. അങ്ങനെ ഉള്ള എല്ലാ ടെസ്റ്റുകളും നടത്തിയ ശേഷം മാത്രമേ അവയവ ദാനം നടത്തുവാൻ പാടുള്ളൂ. നമ്മുടെ നാട്ടിൽ അതുപോല്യെ
ടെസ്റ്റുകൾ നടത്തുവാൻ സൌകര്യങ്ങൾ ഉള്ള എത്ര ആശുപത്രികൾ ഉണ്ട് ? ഈ കാര്യത്തിൽ ഗവണ്മെന്റ് അടിയന്തിരമായി ഇടപെട്ടു അവയവ ദാനത്തിനു താല്പര്യം ഉള്ളവര്ക്ക്
ലോകോത്തര നിലവാരത്തിൽ ഉള്ള ഏറ്റവും ആധുനിക സൗകരിയങ്ങൾ ഉള്ള ലാബുകളും, വിദഗ്ദൻമാരും ഉണ്ടാക്കി കൊടുക്കുകയാണ് വേണ്ടത്.

പൂർണമായും മരിച്ച ശേഷം കണ്ണുകളും മറ്റും എടുക്കുന്നത് പോലെ അല്ല, ബ്രെയിൻഡത്ത് ഉണ്ടായി എന്ന് സംശയിക്കുന്നവരുടെ അവയവങ്ങൾ എടുക്കുന്നത് . മുകളിൽ പറഞ്ഞതുപോലെയുള്ള തെറ്റുകൾ മൂലം ചിലപ്പോൾ രക്ഷപെടെണ്ടിയിരുന്ന ഒരു രോഗിക്ക് അതി ദാരുണമായ വേദന തിന്നു മരിക്കേണ്ടി വരും .. മദ്യം കഴിക്കുന്നവരും, പുക വലിക്കുന്നവരും , സ്ട്രോങ്ങ്‌ മരുന്നുകൾ കഴിക്കുന്നവരും പലപ്പോഴും BP കൂടിയാൽ കോമ സ്റ്റേജിൽ പെടാറുണ്ട് . അങ്ങനെ ഉള്ളവരെ ചിലപ്പോഴെങ്കിലും ബ്രെയിൻഡത്ത് എന്ന് തെറ്റിധരിക്കാറുണ്ട്. പല ആശുപത്രികളിലും ജീവൻ രക്ഷിക്കുവാൻ ഉതകുന്ന ജീവൻ രക്ഷ മരുന്നുകളും ഉപകരണങ്ങളും ഇല്ലാത്തതു കൊണ്ട് രോഗിയെ ഉപേക്ഷിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട് . അങ്ങനെ ഉള്ളപ്പോൾ കൂടുതൽ സൌകരിയങ്ങൾ ഉള്ള ആശുപത്രികളിലേക്ക് മാറ്റി രോഗിയുടെ ജീവൻ എങ്ങനെ എങ്കിലും രക്ഷിക്കുവാൻ ആണ് ശ്രമിക്കേണ്ടത് ..ബ്രെയിൻഡത്ത് എന്ന് പറഞ്ഞു ഉപേക്ഷിച്ച എത്രയോ രോഗികൾ ആശുപത്രി മാറി ചികിൽസിച്ചപ്പോൾ രക്ഷപെട്ട അനുഭവങ്ങൾ ധാരളം ഉണ്ട്.

പുറത്തു നില്ക്കുന്ന ബന്ധുക്കളിൽ പൂർണ വിശ്വാസത്തോടെ ICU മുറികളിൽ കിടക്കുന്ന രോഗികൾക്ക് അവരുടെ ജീവൻ രക്ഷിക്കുവാൻ വേണ്ടി തങ്ങളിൽ കഴിയുന്ന സഹായങ്ങൾ മുഴുവനും ചെയ്തു കൊണ്ടുക്കേണ്ടത് പുറത്തു നില്ക്കുന്ന ബന്ധുക്കളുടെ കടമയാണ് .. അങ്ങനെ ചെയ്യാതെ ഉപേക്ഷിക്കുന്നത് ദയാവധത്തിന് തുല്യമാണ് .. അടുത്ത കാലത്ത് നടന്ന പല അവയവദാന സംഭവങ്ങളും മാധ്യമങ്ങളിൽ പേര് വരുവാൻ വേണ്ടി ചെയ്തതെന്ന് തോന്നൽ ഉളവാക്കുന്നുണ്ട്

കൂടുതൽ മെച്ചപെട്ട ചികിത്സ കൊടുക്കുവാൻ വേണ്ടി പണം മുടക്കുവാൻ ബന്ധുക്കൾ തയാർ അല്ലെങ്കിൽ പിന്നെ അതിനെ “ബ്രെയിൻഡത്ത് ” “ഡോക്ടർ ഉപേക്ഷിച്ചു ” എന്ന പേരിൽപെടുത്തി കൈകഴുകുന്നത് സർവസാധാരണം ആണ് . “ഡോക്ടർ ഉപേക്ഷിച്ചു ” എന്ന പേരിനു പകരം ” ആ ഡോക്ടർ ഉപേക്ഷിച്ചു “എന്ന് പറയുന്നത് അല്ലേ കൂടുതൽ ശരി ..? ആ ഡോക്ടർ ഉപേക്ഷിച്ചാൽ അതിലും നല്ല വേറൊരു ഡോക്ടരുടെ അടുത്ത് കൊണ്ട് പോകണമോ എന്ന് തീരുമാനിക്കുന്നത്‌ സ്വന്തം എന്ന് ആ രോഗി കരുതുന്ന അടുത്ത ബന്ധുക്കൾ ആണ് . ” അപ്പന്റെ ആയുസ്സ് എന്നുവരെ ” എന്ന് പലപ്പോഴും തീരുമാനിക്കുനത് കണ്ണടച്ച് ഇരുട്ടാക്കുന്ന മക്കൾ തന്നെ ..

” ഇന്ന് ഞാൻ .. നാളെ നീ ” എന്ന ആപ്തവാക്യം ഓർമയിൽ വച്ചാൽ പല ജീവനുകളും രക്ഷപെടും

web-organ-transplantation

st joseph hospital

St Joseph Hospital New York