അവയവദാനം പ്രോത്സാഹിപ്പിക്കുന്നവർ ഇത് വായിക്കുക … സ്വന്തം ഹൃദയം ജീവനോടെ മുറിച്ചു എടുക്കും എന്ന് അറിഞ്ഞിട്ടും പ്രതികരിക്കുവാൻ ആവാതെ ഒരു പാവം യുവാവു് ..

jimmy fritz

ലോകത്തിൽ ഒരു മനുഷ്യനും അത്രമേൽ വിഷമിചിട്ടുണ്ടാവില്ല .. ഇത് പോലെ ഒരു സംഭവം ഇനി ആര്ക്കും ഒരിക്കലും ഉണ്ടാകാതെ ഇരിക്കട്ടെ …

തന്റെ ഹൃദയവും മറ്റു അവയവങ്ങളും ഉടൻതന്നെ ജീവനോടെ മുറിചെടുക്കും എന്ന് കേട്ടുകൊണ്ട് പൂര്ണ ബോധത്തോടെ എന്നാൽ അനങ്ങുവനൊ പ്രതികരിക്കുവാണോ പറ്റാതെ നിങ്ങൾ കിടക്കുനത് ഒന്ന് ആലോചിച്ചു നോക്കുക ..എത്ര ഭയാനകം ആയിരിക്കും അത് . ..

ബ്രെയിൻ ഡത്ത് എന്ന പേരിൽ ഇന്ന് പ്രതേകിച്ചു കേരളത്തിൽ നടത്തിവരുന്ന ” തീർപ്പാക്കൽ പദ്ധതിയുടെ ” എല്ലാ സ്വഭാവങ്ങളും അന്ന് ആ പാവം
സ്വീഡന്‍കാരൻ യുവാവിനു ഉണ്ടായിരുന്നു . എന്നാൽ അയാളുടെ ഭാഗ്യത്തിന് സ്വയം തളരാതെ അയാൾ നടത്തിയ ജീവൻമരണ പോരാട്ടം അയാൾക്ക് സ്വന്തം ജീവൻ തിരികെ കൊടുത്തു. അല്ലെങ്കിൽ ജീവനോടെ അയാളുടെ അയവയങ്ങൾ അരിഞ്ഞെടുക്കുന്ന വേദനയോടെ അയാൾക്ക് ആ ചെറു പ്രായത്തിൽ മരിക്കേണ്ടി വന്നേനെ ..

പക്ഷാഘാതം പിടിച്ച് ശരീരമാകെ തളര്‍ന്ന് ശരീരം അനക്കാനാവാതെ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ജിമി ഫ്രിട്സെ എന്ന 43 കാരന് ബോധമുണ്ടായിരുന്നു.പക്ഷെ ആ ബോധത്തിനനുസരിച്ച് തനിക്ക് അനങ്ങനാവുന്നില്ലല്ലോ എന്ന വിഷമം കണ്ണുനീര്‍ വഴി അറിയിക്കാനെ ജിമിക്ക് കഴിഞ്ഞിരുന്നുള്ളൂ. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായി ആശുപത്രിക്കിടക്കയില്‍ മരിച്ച അവസ്ഥയില്‍ കിടക്കവെയാണ് ഒരു ദിവസം ജിമിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.

താന്‍ മരിക്കുമെന്ന് ഡോക്ടര്‍മാര്‍ തന്റെ ബന്ധുക്കളെ അറിയിച്ച ദിനങ്ങള്‍ ആയിരുന്നു അത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ ചുറ്റും കൂടാന്‍ തുടങ്ങി. എല്ലാം അറിഞ്ഞു കൊണ്ട് ഒന്നും മിണ്ടാനാവാതെ അനങ്ങാനാവാതെ കിടക്കേണ്ടി വരുന്ന അവസ്ഥ. താന്‍ മരിക്കില്ല മനുഷ്യരെ എന്ന് വിളിച്ചു പറയാന്‍ തോന്നിയെങ്കിലും നാവ് പൊങ്ങുന്നില്ല. അങ്ങിനെയിരിക്കെയാണ് തന്നെ സന്ദര്‍ശിക്കാന്‍ വന്ന ഡ്യൂട്ടി ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം തന്റെ അവയവം ദാനം ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കുന്നത് ജിമി ഞെട്ടലോടെ ഭയത്തോട് കൂടി കേട്ടത്.

ബന്ധുക്കള്‍ ഓരോരുത്തരായി വന്ന്‍ തന്നോട് യാത്ര പറയുന്നത് ബോധത്തോടെ കാണുമ്പോള്‍ ഉള്ള ദുഃഖം അടക്കാന്‍ കഴിയാതെ വന്നു നില്‍ക്കുമ്പോള്‍ ആണ് ഇങ്ങനെ ഒരു പീഡനം കൂടി ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ജിമി പിന്നീട് പറഞ്ഞു.

തന്റെ ചെവികളും കണ്ണുകളും മാത്രമാണ് പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നത്. അത് കൊണ്ട് തന്നെ കണ്ണുനീര്‍ വഴിയും മറ്റും തന്ന തന്റെ കാമുകിയുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിച്ചതായും തന്റെ കണ്പീലികൾ അനക്കുവാൻ ശ്രമിച്ചപ്പോൾ അയാളുടെ കാമുകി അത് കാണുകയും അയാൾക്ക് ചികിത്സ മുടങ്ങാതെ ഇരിക്കുവാൻ ശ്രദ്ധിക്കുകയും ചെയ്തു.

ഡോക്ടര്‍മാര്‍ പൂര്ണമായും കൈയൊഴിഞ്ഞ ജിമിക്ക് രക്ഷകനായി മറ്റൊരു ഡോക്ടർ എത്തി. വാര്ഷിക അവധിക്കു പോയിരുന്ന ആ ഡോക്ടർ തിരിച്ചെത്തി യപോൾ മെഡിക്കൽ റിപ്പോർട്ട്‌ നോക്കിയിട്ട് ” ഇത് അത്രക്കും മോശം അല്ലല്ലോ ” എന്ന് പറഞ്ഞത് കേട്ട് ജിമിന് പ്രതീക്ഷ ഉയര്ന്നു .. ഉടൻതന്നെ തലച്ചോറിന്റെ വീക്കം കുറയുവാൻ ഉള്ള മരുന്നുകൾ നല്കി ആ ഡോക്ടർ ജിമിന് ഒരു പുതിയ ജീവിതത്തിന്റെ പ്രതീക്ഷകൾ നല്കി .

എന്തായാലും മൂന്നു ആഴ്ചകൾ കൊണ്ട് അസുഖം സാരമായി കുറഞ്ഞു താൻ അനുഭവിച്ച നരകയാതനകൾ ബന്ധുക്കളോട് പറയുവാൻ സാധിച്ചു . രണ്ടു വർഷങ്ങൾ കൊണ്ട് ഫിസിയോതെറാപ്പി നടത്തി പതിയെ ജീവിതത്തിലേക്ക് ജിമി മടങ്ങി വരുന്നു.

സ്വീഡന്‍ സ്വദേശിയായ ജിമി അവിടത്തെ ആരോഗ്യ വകുപ്പിനു ആശുപത്രിക്കെതിരേയും ഡോക്ടര്‍മാര്‍ക്കെതിരെയും തന്നെ കൊല്ലാകൊല
നടത്തിയത്തിനു പരാതി നല്‍കി. തങ്ങള്‍ ജിമിയുടെ പരാതി അത് അര്‍ഹിക്കുന്ന പരിഗണനയോടെ തന്നെ എടുക്കുമെന്ന് സ്വീഡന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ( ആശുപത്രിയുടെ പേര് :- Sahlgrenska Hospital in Gothenburg )

2

ഇന്ന് കേരളത്തിൽ ഒരു ഫാഷൻ പോലെയാണ് ആളുകൾ തങ്ങളുടെ ബന്ധുക്കളുടെ അവയവദാനം നടത്തുന്നത് .. അത് പ്രോത്സാഹിപ്പിക്കുവാൻ
എന്ന പേരിൽ ചിലർ വിദേശ യാത്ര നടത്തുന്നു ….ലക്ഷകണക്കിന് രൂപ ചിലവിട്ടു വിമാനത്തിൽ നിന്നും സ്കൈഡൈവിംഗ് നടത്തുന്നു …. അതിനു ന്യായം പറയുന്നത് അവയവദാനം നടത്തിയാലും ഇതുപോലെ എന്ത് ജോലിയും ചെയ്യുവാൻ പറ്റും എന്ന് കാണിക്കുവാൻ ആണത്രേ .. എങ്കിൽ പിന്നെ വല്ല കട്ടവണ്ടിയും വലിച്ചോ ചുമടു എടുത്തോ കാണിച്ചാൽ പോരെ ? അതിനു 50 ലക്ഷം മുടക്കി വിമാനത്തിൽ നിന്നും ചാടി കാണിക്കണോ ?

ഈ അടുത്ത കാലത്താണ് ലോക ചരിത്രത്തിൽ ആദ്യമായി കൃത്രിമ പൂ ർണ ഹൃദയം മനുഷ്യനു ഘടിപ്പിചതു .. പാരിസിൽ വച്ച് Georges Pompidou ആശുപത്രിയിൽ വച്ചാണ് ഈ ചരിത്ര സംഭവം നടന്നത് .

മനുഷ്യ ഹൃദയത്തെകാൾ മൂന്നിരട്ടി ഭാരം ഉള്ള , ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ കൃത്രിമ ഹൃദയം സ്വീകരിച്ചയാൾ അത് ഉപയോഗോച്ചു സാധാരണയായി ശ്വാസം എടുക്കുന്നു എന്നാണ് മെഡിക്കൽ റിപ്പോർട്ട്‌ പറയുന്നത് . ഒന്നര ലക്ഷം പൌണ്ട് ആണ് ഈ ഹൃദയത്തിന്റെ വില .. ഏകദേശം ഒന്നര കോടി രൂപ .

ഈ വില കേൾക്കുമ്പോൾ brain death ആയവരുടെ ഹൃദയം സൗജന്യമായി ദാനം നടത്തി കൊണ്ടിരിക്കുന്നവർ ഇനി മുതൽ അതിനു വിലയിട്ടു തുടങ്ങും .. അവയവദാനം ഒരു ബിസിനസ്‌ ആക്കി എടുത്താൽ , ചിലപ്പോൾ സാധാരണക്കാരുടെ ജീവൻ തന്നെ അപകടത്തിൽ ആകുന്ന സ്ഥിതി വിശേഷം ഉണ്ടാകുവാൻ ഇടയുണ്ട് .

മനുഷ്യന് മാത്രം വിലയില്ല എന്ന് പറയുന്നത് ഇനി തിരുത്തേണ്ടി വരും. ഓരോ മനുഷരിലും ഉള്ള അവയവങ്ങളുടെ വില കോടികൾ വില മതിക്കും. വടക്കേ ഇന്ത്യയിൽ ചില കുട്ടികളെ തട്ടിക്കൊണ്ടു പോയി കണ്ണുകൾ ചൂഴ്ന്നു എടുത്തു ഉപേക്ഷിച്ച സംഭവം ഇതിന്റെ തുടക്കം ആണോ എന്ന് സംശയിക്കുന്നവർ ഉണ്ട് .

ആശുപത്രിയിൽ മരണമുമായി മല്ലടിച്ച് കിടക്കുന്ന ബന്ധുക്കളുടെ അവയവദാനം നടത്തുന്നവർ ഒരു നിമിഷം ചിന്തിക്കൂ.. ആ രോഗിക്ക് ജീവിക്കുവാൻ എന്തെങ്കിലും പ്രതീക്ഷ ഉണ്ടോ എന്ന് പൂര്ണമായും നോക്കിയാ ശേഷം ആണോ നിങ്ങൾ ഇത് നടത്തുന്നത് .. അലെങ്കിൽ ഒരിക്കൽ നിങ്ങളും ഇതുപോലെ കിടക്കേണ്ടി വരും എന്നറിയുക ..ജിമി ഫ്രിട്സെ യുടെ അനുഭവം ഇടയ്ക്കു ഓർക്കുന്നത് നല്ലതാണു..

SONY DSC