അവയവദാനത്തിൽ ചരിത്രം കുറിച്ചുകൊണ്ട് മുഖം മാറ്റൽ ശസ്ത്രക്രിയ …

അവയവദാനത്തിൽ ചരിത്രം കുറിച്ചുകൊണ്ട് മുഖം മാറ്റൽ ശസ്ത്രക്രിയ …

അവയവദാനത്തിൽ ചരിത്രം കുറിച്ചുകൊണ്ട് മുഖം മാറ്റൽ ശസ്ത്രക്രിയ …
1
സുന്ദരനായി 25 വർഷങ്ങൾ ജീവിച്ച ശേഷം വിരൂപ മുഖംവുമായി നീണ്ട പതിനാറു വർഷങ്ങൾ ജീവിക്കേണ്ടി വന്ന റിച്ചാര്‍ഡ്‌ ലീ നോറിസ് എന്ന 37 കാരന് ഒടുവിൽ ശാപമോക്ഷം കിട്ടി .
.
16 വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ ഒരു ഷോട്ട് ഗണ്‍ ആക്സിഡന്റില്‍ പെട്ട് മുഖത്തിന്റെ പകുതി നഷ്ടമായ ആള്‍ക്ക് ചരിത്രത്തിലെ ഏറ്റവും ചെലവ് കൂടിയ മുഖം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി. താടിയെല്ല്, പല്ലുകള്‍, നാവ്, മസിലുകള്‍, ഞെരമ്പുകള്‍ എന്നിവയടക്കം ആണ് 36 മണിക്കൂര്‍ നീണ്ട ഓപ്പറേഷനിലൂടെ മാറ്റിയത്. യൂണിവേഴ്സ്റ്റി ഓഫ് മേരിലാന്‍ഡില്‍ 150 ഓളം ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആയിരുന്നു ശസ്ത്രക്രിയ നടന്നത്.

റിച്ചാര്‍ഡ്‌ ലീ നോറിസ് എന്ന 37 കാരനാണ് 1997 മുതല്‍ താന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങള്‍ക്ക് അറുതി വരുത്തി പുതിയ മുഖവുമായി ലോകത്തിനു മുന്‍പില്‍ നില്‍ക്കാന്‍ ഡോക്ടര്‍മാര്‍ സഹായിച്ചത്.

വാഹന അപകടത്തിൽ മരിച്ച 21 വയസുള്ള Joshua Aversano എന്ന യുവാവിന്റെ അവയവങ്ങൾ ദാനം ചെയ്യുവാൻ തയ്യാറായ അയാളുടെ മാതാപിതാക്കൾ നോറിസ്നു പുതിയ ഒരു ജന്മം നല്കി . ആ യുവാവിന്റെ മുഖത്തിന്റെ ഭാഗങ്ങൾ ആണ് വ്കൃതമായി പോയിരുന്ന നോറിസിന്റെ മുഖത്തു വച്ച് പിടിപ്പിച്ചത് .

എന്തായലും പഴയതുപോലെ സുന്ദരൻ ആയില്ലെങ്കിലും, ഒരു മനുഷ്യ മുഖം കിട്ടി രണ്ടാം ജന്മം തുടങ്ങിയ നോറിസ്‌ തന്റെ അനുഭവങ്ങൾ ഒരു പുസ്തക രൂപത്തിൽ ആക്കി .. പേര് ” റിച്ചാര്‍ഡ്‌ ലീ നോറിസ്ന്റെ രണ്ടു മുഖങ്ങൾ “.

നോറിസിന്റെ പുതിയ മുഖത്തിന്റെ കൂടുതൽ ചിത്രങ്ങൾ താഴെ കാണാം .. വീഡിയോയും കാണുക

2

3

4

6

richard norris