അസ്സിസ്സി

കാഞ്ഞിരപ്പള്ളി – മലപ്പുറം തീരൂരില്‍ നടന്ന കേരള ശാസ്ത്രോത്സവം 2014-15 ല്‍ സ്പെഷ്യല്‍ സ്കൂള്‍ വിഭാഗം പ്രവര്‍ത്തി പരിചയമേളയില്‍ കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. തല്‍സമയ നിര്‍മ്മാണ മത്സരങ്ങളില്‍ 2881 പോയിന്‍റും പ്രദര്‍ശന വിഭാഗത്തില്‍ 2640 പോയിന്‍റും നേടിയാണ് സ്സ്ഥാന തലത്തില്‍ ഇവര്‍ റണ്ണറപ്പായത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രവര്‍ത്തി പരിചയ മേളയില്‍ ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് സ്വന്തമാക്കി വരുകയായിരുന്നു. പ്രധാന അധ്യപിക സിസ്റ്റര്‍ ചൈതന്യയുടെ നേതൃത്വത്തില്‍ അസ്സീസിയിലെ സിസ്റ്റര്‍മാരാണ് കണ്ണുകളില്‍ ഇരുള്‍ പടര്‍ന്ന കുട്ടികള്‍ക്ക് മാര്‍ഗ്ഗദീപം നയിക്കുന്നത്.