അ​ഞ്ചി​ലി​പ്പ നെ​ടു​ങ്ങാ​ട് റോ​ഡ് ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ പ​ത്തൊ​ന്പ​താം വാ​ർ​ഡി​ലു​ള്ള അ​ഞ്ചി​ലി​പ്പ നെ​ടു​ങ്ങാ​ട് റോ​ഡ് ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ.

80 വ​ർ​ഷ​ത്തി​ൽ​പ​രം പ​ഴ​ക്ക​മു​ള്ള റോ​ഡി​ന്‍റെ ഒ​രു കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്ത് ഇ​തു​വ​രെ ടാ​റിം​ഗോ കോ​ൺ​ക്രീ​റ്റിം​ഗോ ചെ​യ്തി​ട്ടി​ല്ല. ടാ​റിം​ഗ് ചെ​യ്ത ഭാ​ഗ​ങ്ങ​ളി​ൽ വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. മാ​ളി​യേ​ക്ക​ൽ കോ​ള​നി, നെ​ടു​ങ്ങാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള എ​ഴു​പ​ത്ത​ഞ്ചി​ൽ​പ​രം കു​ടും​ബ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡാ​ണ് ഇ​ത്. റോ​ഡി​ൽ വ​ഴി​വി​ള​ക്കു​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ട്ട് മൂ​ന്നു വ​ർ​ഷ​ത്തോ​ള​മാ​യി. അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ‌