അ​ടു​ത്ത​മാ​സം മുതൽ കൈ​വി​ര​ൽ പ​തി​ച്ച് റേ​ഷ​ൻ വാ​ങ്ങാം

കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ 989 റേ​​ഷ​​ൻ വി​​ത​​ര​​ണ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ഇ-​​പോ​​സ് യ​​ന്ത്ര​​ങ്ങ​​ളി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യാ​​കും അ​​ടു​​ത്ത മാ​​സം മു​​ത​​ൽ റേ​​ഷ​​ൻ സാ​​ധ​​ന​​ങ്ങ​​ളു​​ടെ വി​​ത​​ര​​ണം. ആ​​ധാ​​റു​​മാ​​യി ബ​​ന്ധി​​പ്പി​​ച്ച റേ​​ഷ​​ൻ കാ​​ർ​​ഡു​​ട​​മ​​ക​​ൾ​​ക്ക് വി​​ര​​ല​​ട​​യാ​​ളം രേ​​ഖ​​പ്പെ​​ടു​​ത്തി സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങാം.

ഓ​​രോ മാ​​സ​​ത്തെ​​യും റേ​​ഷ​​ൻ സാ​​ധ​​ന​​ങ്ങ​​ളു​​ടെ ല​​ഭ്യ​​ത കാ​​ർ​​ഡു​​ട​​മ​​യു​​ടെ മൊ​​ബൈ​​ലി​​ൽ എ​​ത്തും. സാ​​ധ​​ന​​ങ്ങ​​ൾ എ​​ത്ര അ​​ള​​വി​​ൽ വാ​​ങ്ങി എ​​ന്ന​​തും മൊ​​ബൈ​​ലി​​ൽ സ​​ന്ദേ​​ശ​​മാ​​യി കി​​ട്ടും. ഓ​​രോ റേ​​ഷ​​ൻ​​ക​​ട​​യി​​ലും നി​​ല​​വി​​ലു​​ള്ള വി​​ത​​ര​​ണ​​വും സ്റ്റോ​​ക്കും സി​​വി​​ൽ സ​​പ്ലൈ​​സ് ഓ​​ഫീ​​സു​​ക​​ളി​​ൽ അ​​റി​​യാ​​നാ​​കും.

അ​​താ​​ത് മാ​​സം ക​​ട​​യി​​ലു​​ള്ള സ്റ്റോ​​ക്കി​​ൽ അ​​ധി​​കം വേ​​ണ്ട​​തു മാ​​ത്ര​​മെ വി​​ത​​ര​​ണ​​ത്തി​​ന് ല​​ഭി​​ക്കു​​ക​​യു​​ള്ളു. ഇ​​തോ​​ടെ റേ​​ഷ​​ൻ ക്ര​​മ​​ക്കേ​​ടി​​ന് അ​​വ​​സാ​​ന​​മാ​​കു​​മെ​​ന്ന് ജി​​ല്ലാ സ​​പ്ലൈ ഓ​​ഫീ​​സ​​ർ പ​​റ​​ഞ്ഞു.

ആ​​റു വ​​ർ​​ഷം മു​​ൻ​​പാ​​ണ് പു​​തി​​യ റേ​​ഷ​​ൻ കാ​​ർ​​ഡി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ച് ഇ-​​പോ​​സ് യ​​ന്ത്ര​​ത്തി​​ൽ വി​​ര​​ല​​ട​​യാ​​ളം രേ​​ഖ​​പ്പെ​​ടു​​ത്തി റേ​​ഷ​​ൻ വി​​ത​​ര​​ണ​​ത്തി​​നു​​ള്ള തു​​ട​​ക്കം കു​​റി​​ച്ച​​ത്. സാ​​ങ്കേ​​തി​​ക കാ​​ര​​ണ​​ങ്ങ​​ൾ മൂ​​ലം ഏ​​റെ വൈ​​കി ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​മാ​​ണ് വീ​​ട്ട​​മ്മ​​മാ​​രു​​ടെ പേ​​രി​​ലു​​ള്ള പു​​തി​​യ കാ​​ർ​​ഡു​​ക​​ൾ കി​​ട്ടി​​യ​​ത്. ജി​​ല്ല​​യി​​ൽ 97 ശ​​ത​​മാ​​നം പേ​​ർ​​ക്കും പു​​തി​​യ കാ​​ർ​​ഡു​​ക​​ൾ ല​​ഭി​​ച്ചു​​ക​​ഴി​​ഞ്ഞു.
ഇ​​ല​​ക്ട്രോ​​ണി​​ക് ത്രാ​​സു​​മാ​​യി ഇ-​​പോ​​സ് മെ​​ഷീ​​ൻ ബ​​ന്ധി​​പ്പി​​ക്കു​​ന്ന​​തോ​​ടെ കാ​​ർ​​ഡ് ഉ​​ട​​മ​​യ്ക്ക് അ​​വ​​കാ​​ശ​​പ്പെ​​ട്ട കൃ​​ത്യ​​മാ​​യ അ​​ള​​വി​​ൽ റേ​​ഷ​​ൻ ല​​ഭ്യ​​മാ​​കും. അ​​ഞ്ചു​​കി​​ലോ അ​​രി​​യാ​​ണ് ഉ​​ട​​മ വാ​​ങ്ങി​​ക്കു​​ന്ന​​തെ​​ങ്കി​​ൽ ത്രാ​​സി​​ൽ 4900 ഗ്രാ​​മാ​​ണ് തൂ​​ക്ക​​മെ​​ങ്കി​​ൽ ബി​​ല്ല് അ​​ടി​​ക്കാ​​ൻ ക​​ഴി​​യി​​ല്ല. ഇ​​ത് ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് സ​​ഹാ​​യ​​ക​​ര​​മാ​​കും. ത്രാ​​സി​​ലെ വെ​​ട്ടി​​പ്പ് ന​​ട​​ക്കി​​ല്ല.

ജി​​ല്ല​​യി​​ൽ റേ​​ഷ​​ൻ ക​​ട​​ക​​ൾ: 989. ആ​​കെ കാ​​ർ​​ഡു​​ട​​മ​​ക​​ൾ: 4,83,874. മു​​ൻ​​ഗ​​ണ​​നാ വി​​ഭാ​​ഗം (പി​​ങ്ക് കാ​​ർ​​ഡ്)-1,56,478. എ​​എ​​വൈ വി​​ഭാ​​ഗം (മ​​ഞ്ഞ കാ​​ർ​​ഡ്)-35,369. മു​​ൻ​​ഗ​​ണ​​നേ​​ത​​ര സ​​ബ്സി​​ഡി വി​​ഭാ​​ഗം (നീ​​ല കാ​​ർ​​ഡ്)-1,58,772. മു​​ൻ​​ഗ​​ണ​​നേ​​ത​​ര നോ​​ണ്‍ സ​​ബ്സി​​ഡി വി​​ഭാ​​ഗം (വെ​​ള്ള കാ​​ർ​​ഡ്)-1,33,255.
എ​​എ​​വൈ വി​​ഭാ​​ഗ​​ത്തി​​ലു​​ള്ള​​വ​​ർ ഒ​​ഴി​​കെ​​യു​​ള്ള കാ​​ർ​​ഡു​​ട​​മ​​ക​​ൾ അ​​രി​​ക്കും ഗോ​​ത​​ന്പി​​നും കി​​ലോ​​യ്ക്ക് ഒ​​രു രൂ​​പ അ​​ധി​​ക​​മാ​​യി ന​​ൽ​​കേ​​ണ്ടി​​വ​​രും. ര​​ണ്ടു​​മു​​ത​​ൽ അ​​ഞ്ചു കി​​ലോ​​വ​​രെ ധാ​​ന്യം ഇ​​വ​​ർ​​ക്കു ല​​ഭി​​ക്കു​​ന്നു​​ണ്ട്.