അ​നി​ശ്ചി​ത​കാ​ല ഉ​പ​വാ​സ സ​മ​രം ഏ​ഴാം ദി​വ​സ​ത്തി​ലേ​ക്ക് :

 

കാ​ഞ്ഞി​ര​പ്പ​ള്ളി: സി​വി​ൽ പോ​ലീ​സ് റാ​ങ്ക് ലി​സ്റ്റ് സം​ര​ക്ഷി​ക്കു​ക, പി​ൻ​വാ​തി​ൽ നി​യ​മ​നം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത എ​സ്എം​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല ഉ​പ​വാ​സ​സ​മ​രം ആ​റ് ദി​ന​ങ്ങ​ൾ പി​ന്നി​ട്ടു.  
ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രൂ​പ​ത പ്ര​സി​ഡ​ന്‍റ് ആ​ൽ​ബി​ൻ ത​ട​ത്തി​ൽ ആ​രം​ഭി​ച്ച റി​ലേ ഉ​പ​വാ​സ സ​മ​ര​ത്തി​ൽ രൂ​പ​ത കൗ​ൺ​സി​ല​ർ അ​ബി ഐ​പ്പ​ൻ​പ​റ​മ്പി​ൽ, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ബി​ൻ കൊ​ള്ളി​ക്കു​ള​വി​ൽ കെ​സി​വൈ​എം സം​സ്ഥാ​ന സി​ൻ​ഡി​ക്കേ​റ്റം​ഗം ജോ​മോ​ൻ പൊ​ടി​പ്പാ​റ തു​ട​ങ്ങി​യ​വ​ർ വ്യ​ത്യ​സ്ത ദി​വ​സ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി
​രു​ന്നു.  
കോ​വി​ഡ് പ്രോ​ട്ടോ​ക്കോൾ പാ​ലി​ച്ചു​കൊ​ണ്ട്‌ എ​സ്എം​വൈഎം അം​ഗ​ങ്ങ​ൾ അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ​യാ​ണ് ഉ​പ​വാ​സ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഓ​രോ ദി​വ​സവും ഓ​രോ അം​ഗ​ങ്ങ​ൾ ഉ​പ​വാ​സ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കും. ഇ​ന്ന് അ​ഞ്ജ​ന ഫി​ലി​പ്പ് പു​ര​യി​ട​ത്തി​ൽ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും. 
വി.​എം. സു​ധീ​ര​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം എം​പി, റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, ഇ​ബ്രാ​ഹിം കു​ട്ടി ക​ല്ലാ​ർ, അ​ഡ്വ. സി​റി​യ​ക് തോ​മ​സ്, കെ​സി​വൈ​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​ജോ പി. ​ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ൺ ച​ക്കേ​ട​ത്ത്, അ​ഡ്വ. റ​സ​ൽ ജോ​യി തു​ട​ങ്ങി​യ പ്ര​മു​ഖ​ർ ഉ​പ​വാ​സ സ​മ​ര​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ചു. 
ഒ​ട്ട​ന​വ​ധി യു​വ​ജ​ന​ങ്ങ​ളു​ടെ അ​വ​സാ​ന പ്ര​തീ​ക്ഷ​യാ​യ സ​ർ​ക്കാ​ർ ജോ​ലി​ക്കു നീ​തി ല​ഭി​ക്കു​ന്ന​തു​വ​രെ റി​ലേ ഉ​പ​വാ​സ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നു എ​സ്എം​വൈ​എം രൂ​പ​ത ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.