അ​മ​ല്‍ ജ്യോ​തി​യി​ല്‍ ദേ​ശീ​യ ഗ​ണി​ത​ശാ​സ്ത്ര സെ​മി​നാ​ർ

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​മ​ല്‍​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ബേ​സി​ക് സ​യ​ന്‍​സ് വി​ഭാ​ഗ​വും കേ​ര​ള മാ​ത്ത​മാ​റ്റി​ക്ക​ല്‍ അ​സോ​സി​യേ​ഷ​നും ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ ഗ​ണി​ത​ശാ​സ്ത്ര സെ​മി​നാ​ര്‍ മാ​നേ​ജ​ര്‍ റ​വ. ഡോ. ​മാ​ത്യു പാ​യി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സെ​ഡ്.​വി. ലാ​ക്ക​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡോ. ​കെ.​ജി. സു​ബ്ര​ഹ്‌​മ​ണ്യ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ളാ മാ​ത്ത​മാ​റ്റി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ഡോ. ​സ​ണ്ണി കു​ര്യാ​ക്കോ​സ്, ഐ​എ​സ്ടി​ഇ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മാ​ത്യു ജെ. ​ജോ​സ​ഫ്, ഡോ. ​സോ​ണി സി. ​ജോ​ര്‍​ജ്, ഡോ.​ലി​സാ മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്നു വ​രു​ന്ന സെ​മി​നാ​റി​ല്‍ ഓ​ട്ടോ​മേ​റ്റോ​തി​യ​റി, ഗ്രാ​ഫ് തി​യ​റി, ക്രി​പ്‌​റ്റോ​ഗ്ര​ഫി, ഫ​സ്സി ലോ​ജി​ക് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും. ഇ​ന്ന് കേ​ര​ള മാ​ത്ത​മാ​റ്റി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍റെ വാ​ര്‍​ഷി​ക കോ​ണ്‍​ഫ​റ​ന്‍​സോ​ടു​കൂ​ടി സെ​മി​നാ​ര്‍ സ​മാ​പി​ക്കും.