അ​റ​യാ​ഞ്ഞി​ലി​മ​ണ്ണ് ഒ​റ്റ​പ്പെ​ട്ടു

ക​ണ​മ​ല: ഇ​ന്ന​ലെ രാ​ത്രി​യി​ലും അ​റി​യാ​ഞ്ഞി​ലി​മ​ണ്ണ് പാ​ല​ത്തി​ലും പ​മ്പ​യാ​റി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ തീ​വ്ര​ത​യ്ക്ക് അ​യ​വു​ണ്ടാ​യി​ട്ടി​ല്ല. മൂ​ന്ന് വ​ശം പ​മ്പ​യും മ​റു​വ​ശം വ​ന​വു​മാ​യ കു​ന്നാ​ണ് അ​റ​യാ​ഞ്ഞി​ലി​മ​ണ്ണ് പ്ര​ദേ​ശം. ആ​റി​ൽ വെ​ള്ള​പ്പാ​ക്ക​മു​ണ്ടാ​യാ​ൽ പി​ന്നെ എ​ങ്ങോ​ട്ടും പോ​കാ​നാ​കാ​നാ​വാ​ത്ത അ​വ​സ്ഥ. അ​റ​യാ​ഞ്ഞി​ലി​മ​ണ്ണ് കോ​സ്‌​വെ​യി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ ഈ​പ്ര​ദേ​ശ​ത്തെ 560ാളം ​കു​ടും​ബ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് റ​വ​ന്യു അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പാ​ലം വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​തോ​ടെ ഇ​വി​ട​ത്തു​കാ​ർ ദു​രി​ത​ത്തി​ലാ​ണ്. ഇ​തി​ന്‍റെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന തൂ​ക്കു​പാ​ലം ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്നി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ കോ​സ്‌​വെ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. രാ​ത്രി വൈ​കി​യും വെ​ള്ള​മി​റ​ങ്ങി​യി​ട്ടി​ല്ല.