ആഘോഷത്തിന് വീടു പൂട്ടിപ്പോകുമ്പോൾ വേണം; നല്ല ശ്രദ്ധ

ക്രിസ്മസ്, നവവത്സര ദിവസങ്ങളിൽ ദേവാലയങ്ങളിലും വിനോദയാത്രകൾക്കും പോകുന്നവരുടെ വീടുകൾക്കു കൂടുതൽ സുരക്ഷ ഒരുക്കാനുള്ള സംവിധാനം പൊലീസ് ഒരുക്കി. ഇതിനായി പട്ടണങ്ങളിലടക്കം കൂടുതൽ പൊലീസിനെ നിയോഗിച്ചു. ഇതരസംസ്ഥാന മോഷ്ടാക്കളുടെ കവർച്ച സാധ്യതകൾ കണക്കിലെടുത്താണ് പൊലീസ് കൂടുതൽ ജാഗ്രത പാലിക്കുന്നത്. രാത്രികാല പട്രോളിങ്ങും പൊലീസ് കർശനമാക്കി. സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെ കൂടാതെ എആർ ക്യാപിൽ നിന്നുള്ള പൊലീസുകാരെയും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.

മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിനും പരിശോധന കർശനമാക്കും. രാത്രി കാലങ്ങളിൽ പായുന്നവർക്കെതിരെയും കർശന നടപടി എടുക്കും. പൊതുസ്ഥലത്തും മറ്റും ആഘോഷങ്ങൾ സംഘടിപ്പിക്കുകയും മറ്റുളളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്താലും കർശന നടപടി സ്വീകരിക്കും. അനധികൃത മദ്യവിൽപനയും പൊതുസ്ഥലത്തെ മദ്യ ഉപയോഗവും കണ്ടെത്തുന്നതിനും കർശന നടപടി സ്വീകരിക്കുന്നതിനും എക്സൈസും പരിശോധന കർശനമാക്കി.

പൊലീസിനെ വിളിക്കാം കൺട്രോൾ റൂം – 100 പിങ്ക് പൊലീസ് – 1515 വനിതാ ഹെൽപ് ലൈൻ – 1091 വ്യാജ മദ്യം, ലഹരിമരുന്ന്, വ്യാജ വാറ്റ് എന്നിവയെക്കുറിച്ചു വിവരം കൺട്രോൾ റൂമിൽ അറിയിക്കാം. എക്‌സൈസ് ഡിവിഷൻ ഓഫിസ് (0481 2562211), എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്‌പെഷൽ സ്വകാഡ് കോട്ടയം – 0481 2583801, എക്‌സൈസ് സർക്കിൾ ഓഫിസ്, കോട്ടയം (0481 2583091), ചങ്ങനാശേരി (0481 2422741), പൊൻകുന്നം (04828 221412,), പാലാ (04822 212235), വൈക്കം(04829 231592), എക്‌സൈസ് റേഞ്ച് ഓഫിസ് ചങ്ങനാശേരി (0481 2423141), കോട്ടയം (04812561833), കാഞ്ഞിരപ്പള്ളി (04828274677) എരുമേലി (04828210000), പാമ്പാടി (04812505011) കുറവിലങ്ങാട് (04822231882), ഈരാറ്റുപേട്ട (04822277999), പാലാ (08488216729), വൈക്കം ( 04829217440), ഏറ്റുമാനൂർ (04812533660), കടുത്തുരുത്തി (04829284588)