ആഞ്ഞിലിക്കായുടെ വലിപ്പമുള്ള ചക്ക കൌതുകമാകുന്നു

1-web-chakkaപട്ടിമറ്റം:ആഞ്ഞിലിക്കായുടെ വലിപ്പമുള്ള ചക്ക ആള്‍ക്കാര്‍ക്ക് കൌതുകമാകുന്നു.പട്ടിമറ്റം കിളിരുപറമ്പില്‍ രാജുവിന്റെ പുരയിടത്തിലെ പ്ലാവിലാണ് ഈ വ്യത്യസ്തമായ കാഴ്ചയുള്ളത്.കാഴ്ചയില്‍ പിന്‍പ്പനാണെങ്കിലും രുചിയില്‍ മറ്റു ചക്കകളെക്കാള്‍ മുന്പന്‍ ആണ് ഇവനെന്നു അനുഭവസ്ഥര്‍ സാക്ഷ്യപെടുത്തുന്നു.സാധാരണ ചക്കയുടെ കുരുവിന്റെ വലിപ്പം ഈ ‘ കുഞ്ഞന്‍’ ചക്കയുടെ കുരുവിനും ഉണ്ട്.എന്തായാലും ഈ കൌതുക കാഴ്ച കാണാന്‍ രാജുവിന്റെ വീട്ടിലേയ്ക്ക് ധാരാളം പേര്‍ എത്തുന്നുണ്ട് .
2-web-chakka