ആദായനികുതി നിയമഭേദഗതി ബിൽ പാസാക്കി

ആദായനികുതി നിയമഭേദഗതി ബിൽ ലോക്സഭയിൽ പാസാക്കി. പ്രതിപക്ഷ ബഹളം കാരണം ചർച്ചയില്ലാതെ ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്. ജനാധിപത്യ മര്യാദയില്ലാത്ത നടപടിയാണ് സർക്കാരിന്റേതെന്ന് പ്രതിപക്ഷം വിമർശിച്ചു. ബിൽ ബുധനാഴ്ച രാജ്യസഭയിൽ അവതരിപ്പിക്കും. ധനബിൽ ആയതിനാൽ രാജ്യസഭയുടെ അംഗീകാരം ആവശ്യമില്ല. കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനാണ് നിയമഭേദഗതി ബിൽ.

ലോക്സഭയിൽ ധനമന്ത്രി അരുൺ ജയ്റ്റ്ലിയാണ് തിങ്കളാഴ്ച ആദായനികുതി നിയമഭേദഗതി ബിൽ അവതരിപ്പിച്ചത്. ഉറവിടം വെളിപ്പെടുത്താതെ പണം നിയമപരമായി നിക്ഷേപിക്കാൻ ആദായനികുതി വ്യവസ്‌ഥ കളോടെ അവസരം നൽകും. ഇതനുസരിച്ച് കള്ളപ്പണത്തിൽ ഒരു ഭാഗം പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയിൽ (പിഎംജികെവൈ) നിക്ഷേപിക്കാനുള്ള അവസരം നൽകും. അടുത്ത വർഷം ഏപ്രിൽ ഒന്നുവരെ ഇതിനു സമയം നൽകും. നാലു വർഷത്തെ പലിശയില്ലാ നിക്ഷേപവും കള്ളപ്പണത്തിന്റെ നികുതിയും പിഴയും സെസും ഇതിലേക്കാണു പോകുക.

എന്നാൽ ബാങ്കിൽ നിക്ഷേപിച്ചു നികുതി അടയ്ക്കാത്ത കള്ളപ്പണം ഇനി പിടിച്ചാൽ 85 ശതമാനം നികുതിയും പിഴയുമായി ഉണ്ടാകും. ഇതിനു വ്യവസ്‌ഥ ചെയ്യുന്നതാണ് ആദായനികുതി നിയമഭേദഗതി ബിൽ.അടച്ചതുക കള്ളപ്പണമായി അംഗീകരിച്ചു നികുതി അടയ്ക്കുന്നവർക്ക് 30 ശതമാനം നികുതി ചുമത്തും