ആദിവാസികളുടെ കൈവശ ഭൂമിക്ക് പട്ടയം നല്‍കണം -തുഷാര്‍ വെള്ളാപ്പള്ളി

കോരുത്തോട്: എല്ലാ ആദിവാസികള്‍ക്കും കൈവശ ഭൂമിക്ക് പട്ടയം നല്‍കണമെന്ന് എസ്.എന്‍.ഡി.പി. യോഗം വൈസ്​പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

അഖില തിരുവിതാംകൂര്‍ മലയരയ മഹാസഭയുടെ സ്ഥാപകാചാര്യന്‍ രാമന്‍ മേട്ടൂരിന്റെ ജന്മദിനാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എന്‍.ഡി.പി. മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍പെടുത്തി 3 മലയരയ സമുദായാംഗങ്ങള്‍ക്ക് ഓട്ടോ നല്‍കിയതിന്റെ ഉദ്ഘാടനവും തുഷാര്‍ വെള്ളാപ്പള്ളി നിര്‍വഹിച്ചു.

സഭാ സംസ്ഥാന പ്രസിഡന്റ് കെ.ആര്‍. ജനാര്‍ദനന്‍ അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ അവാര്‍ഡ് വിതരണം കോരുത്തോട് പഞ്ചായത്ത് വിജയമ്മ രാജുവും, ക്ഷേമഫണ്ട് സമാഹരണം പുലയര്‍ മഹാസഭാ പ്രസിഡന്റ് ടി.വി. ബാബുവും, ചികിത്സാ സഹായ വിതരണം ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സി.പി. സുഗതനും നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം അനിത ഷാജി, എസ്.എന്‍.ഡി.പി. ഹൈറേഞ്ച് യൂണിയന്‍ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി, മഹാസഭാ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. ഗംഗാധരന്‍, ലളിതമ്മ വിശ്വനാഥന്‍, സി.കെ. ശശി, സരസ്വതിയമ്മ, മോഹന്‍ദാസ്, എം.കെ. സിജു, പി.കെ. ബാലകൃഷ്ണന്‍, ജയരാജ് ശര്‍മ, ബി. സിബില്‍മോന്‍, ഊരാളി മഹാസഭാ പ്രസിഡന്റ് സന്തോഷ് നിരപ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു.