ആദ്യം നിയമത്തിന്റെ ചുമരെഴുത്ത് വായിക്കൂ, എന്നിട്ടാവാം എഴുത്ത്

കോട്ടയം ∙ തിരഞ്ഞെടുപ്പു ഡിഫേസ്മെന്റ് സ്ക്വാഡ് ഇന്നലെ 43,539 ചുമരെഴുത്തുകൾ മായ്ച്ചു. പൊതു സ്ഥാപനങ്ങളുടെ മതിലുകളിൽ അനുവാദമില്ലാതെ എഴുതിയവ തിരിച്ചറിയാനാവാത്തവിധം കരി ഓയിൽ ഉപയോഗിച്ചാണ് മായിച്ചത്. അനുവാദം ചോദിക്കാതെ എഴുതിയെന്ന പരാതി പരിഗണിച്ച് സ്വകാര്യ വ്യക്തികളുടെ ചുമരുകളിലെ എഴുത്തുകളും നീക്കുന്നുണ്ട്. 2836 പോസ്റ്ററുകളും 35 ബാനറുകളും 55 ഫ്ലെക്സുകളും നീക്കി.